യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

Sun,Oct 28,2018


ദുബായ്: യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ജപ്പാനിലെ ടാനേഗാഷിമി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച കാലത്ത് യു.എ.ഇ സമയം എട്ടിന് ശേഷമായിരുന്നു വിക്ഷേപണം. എഴുപത് ഇമറാത്തി ശാസ്ത്രഞ്ജര്‍ ചേര്‍ന്നാണ് ഖലീഫാ സാറ്റ് വികസിപ്പിച്ചെടുത്തത്. യു എ ഇ സമയം രാവിലെ എട്ടിന് നടന്ന വിക്ഷേപണം പൂര്‍ണ വിജയമാണെന്ന് ഗവേഷണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ മൊഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു. ഭൂമിയുടെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ ഖലീഫാ സാറ്റിന് കഴിയും. പാരിസ്ഥിതിക മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സാട്ടലൈട്റ്റ് പങ്ക് വയ്ക്കും. അറബ് മേഖലയിലെ എണ്ണ ചോര്‍ച്ച കണ്ടെത്തും . വെള്ളത്തിന്റെ ഗുണ നിലവാരം കണ്ടെത്താനും കഴിയും.

ഖലീഫ സാറ്റ് അയക്കുന്നചിത്രങ്ങള്‍ യു എ ഇ യിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ലഭിക്കും. ജപ്പാന്‍ എയറോ സ്‌പേസ് എക്‌സ് പ്‌ളോറെഷന്‍ ഏജന്‍സിയുമായി ചേര്‍ന്നാണ് യു എ ഇ ഖലീഫാ സാറ്റ് വിക്ഷേപിച്ചത്.

ബഹിരാകാശ പര്യവേക്ഷണ രംഗത്തെ യു .എ.ഇ.യുടെ ദീര്‍ഘകാലത്തെ സ്വപ്നവും പരിശ്രമങ്ങളുമാണ് ഇതോടെ സാക്ഷാത്കരിച്ചിരിക്കുന്നത്. ജപ്പാന്‍ എയ്റോ സ്‌പേസ് എക്‌സ്പ്ലോറേഷന്‍ ഏജന്‍സിയുമായി ചേര്‍ന്നായിരുന്നു വിക്ഷേപണം. പൂര്‍ണമായും സ്വദേശി എന്‍ജിനീയര്‍മാരുടെയും വിദഗ്ധരുടെയും കീഴിലാണ് ഖലീഫ സാറ്റ് ഉപഗ്രഹത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 2013 ഡിസംബറില്‍ യുഎഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഖലീഫ സാറ്റ് പദ്ധതി പ്രഖ്യാപിച്ചത്. 350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയില്‍ നിന്ന് 613 കിലോമീറ്റര്‍ ദൂരെയുള്ള ഭ്രമണപഥത്തില്‍ കറങ്ങും

യു.എ.ഇ.യുടെ ഉപഗ്രഹ നിര്‍മാണരംഗത്തും വിവരസാങ്കേതികരംഗങ്ങളിലും നാഴികക്കല്ലായി മാറിയ ഈ പദ്ധതി നിക്ഷേപമേഖലയിലും വലിയ സാധ്യതകള്‍ തുറക്കും. വിവിധ രംഗങ്ങളിലേക്ക് ഉപയുക്തമാവുന്ന ചിത്രവിധാനങ്ങളാണ് ഖലീഫസാറ്റ് ഭ്രമണപഥത്തിലെത്തിയാല്‍ ലഭിക്കുക. ഉയര്‍ന്ന റെസൊല്യൂഷനില്‍ അതിവേഗം ത്രിമാന ചിത്രങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. പാരിസ്ഥിതിക മാറ്റങ്ങള്‍, കാലാവസ്ഥ വ്യതിയാനം എന്നിവ നിരീക്ഷിക്കാനും, നഗരവികസനത്തിന് ആസൂത്രണരേഖകള്‍ തയ്യാറാക്കാനും മറ്റും ചിത്രങ്ങള്‍ ഉപയോഗിക്കും. ദേശീയ അന്തര്‍ദേശീയ തലങ്ങളിലുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്കും സര്‍ക്കാറുകള്‍ക്കും ഉപയോഗപ്രദമായ വിവരങ്ങളാണ് ഇവ കൈമാറുക.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here