" />

പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി

Sat,Oct 27,2018


പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിചിത്രമായ 19 ശില്പങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുഏനയാണ് ഈ വിവരം പുറത്തുവിട്ടത്. 20 ശില്പങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരെണ്ണം തകര്‍ന്നുപോയി. ഏകദേശം 750 വര്‍ഷം മുമ്പ് വടക്കന്‍ പെറുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ചാന്‍ ചാന്‍ നഗരത്തില്‍ അടക്കം ചെയ്തവയാവാം ഈ പ്രതിമകളെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.

എല്ലാ പ്രതിമകളുടെ കയ്യിലും ഒരു ദണ്ഡും പരിചയ്ക്ക് സമാനമായ വസ്തുവും ഉണ്ട്. 70 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത് മരത്തിലാണ്. കളിമണ്‍ നിര്‍മിതമായ മുഖം മൂടിയും അതിനുണ്ട്.

കൊളംബിയന്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന ചരിത്രകാലശേഷിപ്പുകളില്‍ ഏറ്റവും വലിയ നഗരമാണിത് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ നഗരത്തില്‍ പെറൂവിയന്‍ പുരാവസ്തുഗവേഷകര്‍ ഉദ്ഖനനം നടത്തുന്നുണ്ട്.

Other News

 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • Write A Comment

   
  Reload Image
  Add code here