ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി

Fri,Oct 26,2018


സൂറത്ത്: ജീവനക്കാര്‍ക്ക് ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കി പേരെടുത്ത സൂറത്തിലെ വജ്രവ്യാപാരി സാവ്ജി ഇത്തവണയും ദീപാവലിക്ക് വന്നപന്‍ സമ്മാനങ്ങള്‍ ജീവനക്കാര്‍ക്കുവേണ്ടി തയ്യാറാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് മെഴ്സിഡസ് ബെന്‍സ് കാറുകളാണ് സാവ്ജി ജീവനക്കാര്‍ക്ക് നല്‍കിയത്.
ഇത്തവണ ദീപാവലിക്ക് ജീവനക്കാര്‍ക്ക് നല്‍കാനിരിക്കുന്നതും കാറുകള്‍ തന്നെയാണ്. നാലു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാണ് വിലയുള്ള കാറുകളാണ് തന്റെ ജീവനക്കാര്‍ക്ക് സാവ്ജി നല്‍കുന്നത്. ഓരോ ജീവനക്കാരും തന്റെ വ്യവസായത്തിന് മുതല്‍ക്കൂട്ടായതുകൊണ്ടാണ് ഇത്രയും വലിയ സമ്മാനങ്ങള്‍ അവര്‍ക്ക് നല്‍കുന്നതെന്നാണ് സാവ്ജിയുടെ അഭിപ്രായം.
1600 ജീവനക്കാര്‍ക്ക് കാറുകളും ഫ്‌ളാറ്റുകളുമാണ് ദീപാവലി സമ്മാനമായി നല്‍കാന്‍ ഇത്തവണ തീരുമാനിച്ചിരിക്കുന്നതെന്ന് സാവ്ജി പറയുന്നു. ചിലര്‍ക്ക് സ്ഥിര നിക്ഷേപവും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ആകെ 5500 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. കമ്പനിയില്‍ 25 വര്‍ഷം തികഞ്ഞ ആളുകള്‍ക്കാണ് മെഴ്സിഡെസ് ബെന്‍സ് സമ്മാനമായി ലഭിച്ചത്.
സാവ്ജിയുടെ ദീപാവലി സമ്മാനമായ കാറിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുക പ്രധാനമന്ത്രിയാണ്.

Other News

 • 83ാം വയസ്സില്‍ മ്യൂസിക്ക് ആല്‍ബം, 90 ല്‍ സ്‌കൈ ഡൈവിംഗ്!
 • മൂക്കുകുത്തുന്നതിനിടെ പേടിച്ച് കരയുന്ന യുവതിയുടെ വീഡിയോ വൈറല്‍!
 • ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍
 • 'ലോക മുത്തച്ഛന്‍' നൂറ്റിപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • Write A Comment

   
  Reload Image
  Add code here