#HeronTower where Alain Robert, #spiderman is climbing the building pic.twitter.com/J4n7xdJYGE

— Charlotte (@CharrrrMc) October 25, 2018 " />

56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍

Fri,Oct 26,2018


ലണ്ടന്‍:754 അടി ഉയരത്തിലുള്ള കെട്ടിടത്തില്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ വലിഞ്ഞുകയറി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ എന്നറിയപ്പെടുന്ന അലെയ്ന്‍ റോബര്‍ട്ട്. മനുഷ്യ ചിലന്തി എന്നും വിശേഷണമുള്ള അലെയ്ന്‍ ഹെറോണ്‍ ടവറിന്റെ മുകള്‍ത്തട്ട് വരെ കയറിപോകുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം 56കാരനായ അലെയ്ന്‍ 50 മിനിറ്റിനുള്ളിലാണ് കെട്ടിടത്തിന്റെ മുകള്‍ത്തട്ട് വരെയെത്തിയത്.

പതിനൊന്നാം വയസ്സില്‍ ഹോബിയായി തുടങ്ങിയ ശീലമാണ് അലെയ്‌ന് പിന്നെ ഒഴിവാക്കാനാകാത്ത ദിനചര്യയായി മാറിയത്. ലോകത്താകെ 150ലധികം കെട്ടിടങ്ങളില്‍ ഇതുപോലെ അദ്ദേഹം വലിഞ്ഞുകയറിയിട്ടുണ്ട്. ഇവയില്‍ ദുബായിലെ ബുര്‍ജ് ഖലീഫ, ഈഫല്‍ ടവര്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. അനുമതിയില്ലാതെ കെട്ടിടങ്ങളിലൂടെ വലിഞ്ഞുകയറിയതിന് നിരവധി തവണ അലെയ്‌നെതിരേ പോലീസ് കേസെടുത്തിട്ടുമുണ്ട്. അതിക്രമിച്ചു കയറി എന്ന വകുപ്പിലാണ് കേസെടുക്കാറുള്ളത്.

ലണ്ടനിലെ ഹെറോണ്‍ ടവറിന്റെ മുകളിലേക്ക് കയറിപ്പോയ അലെയ്‌നെ കാത്ത് താഴെ പോലീസ് നില്‍ക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം.

Other News

  • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
  • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
  • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
  • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
  • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
  • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
  • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
  • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
  • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
  • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
  • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
  • Write A Comment

     
    Reload Image
    Add code here