ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത

Fri,Oct 26,2018


രാജ്യത്തെ ആദ്യ മിസ് ഡെഫ് ഏഷ്യയായി ഹരിയാനക്കാരി നിഷ്ത ഡുഡേജ തെരഞ്ഞെടുക്കപ്പെട്ടു. ചെക്‌റിപ്പബ്ലിക്കില്‍ വെച്ച് നടന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് ഡെഫ് വേള്‍ഡിന്റെ പതിനെട്ടാം എഡിഷനിലെ മിസ് ഡെഫ് ഏഷ്യ 2018 പട്ടമാണ് നിഷ്ത ചൂടിയത്. 23 കാരിയായ തനിക്ക്‌ ഈ കിരീടം നേടിതന്നത്‌ അമ്മയുടെ നിശ്ചയദാര്‍ഢ്യമാണെന്ന്‌ നിഷ്ത ഡുഡേജ പറയുന്നു.

' ഞങ്ങളുടെ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ ചെവികേള്‍ക്കാന്‍ സാധിക്കില്ലെന്നറിഞ്ഞ നിമിഷം ഞങ്ങളുടെ ഹൃദയം തകര്‍ന്നുപോയി, പക്ഷേ ഞങ്ങള്‍ അവള്‍ക്ക് ജീവിത വിജയം നേടാനായി എല്ലാം ഒരുക്കിക്കൊടുക്കുകയാണ്.' -അമ്മ പൂനം ഡുഡേജ . ജനിച്ചപ്പോള്‍ മുതല്‍ ബധിരയായിരുന്ന നിഷ്ത. പാഠ്യേതര വിഷയങ്ങളിലുള്ള അവളുടെ താത്പര്യം മനസിലാക്കിയ അമ്മ ഏഴാം വയസില്‍ ജൂഡോ പ്രാക്ടീസ് ചെയ്യാന്‍ വിട്ടു, പിന്നീട് അഞ്ച് വര്‍ഷത്തോളം മികച്ച കളിക്കാരിയായി അന്താരാഷ്ട്ര തലങ്ങളിലുള്ള മത്സരങ്ങളിലും പങ്കെടുക്കുകയും മെഡലുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ജൂഡോ കൂടാതെ മികച്ച ടെന്നീസ്‌ കളിക്കാരിയും കൂടിയാണ് നിഷ്ത.

കൂടാതെ ഡെഫ്‌ലിംപിക്‌സ് 2013 ലും, ലോക ബധിര ടെന്നിസ് ചാമ്പ്യന്‍ഷിപ്പിലുമെല്ലാം നിഷ്ത പങ്കെടുക്കുകയും വിജയിയാവുകയും ചെയ്തിരുന്നു. 'ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്നതിന് കൂടെ ഉണ്ടായിരുന്ന എല്ലാവരോടും നന്ദി പറയുന്നു. അതോടൊപ്പം ഇതേ അവസ്ഥയിലുള്ള മറ്റുള്ളവര്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് ഒരിക്കലും ആരുടേയും അനുകമ്പ ആവശ്യമില്ല. അവര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ തുല്യതയാണ് വേണ്ടത്'- നിഷ്ത പറയുന്നു.

നോര്‍ത്തേണ്‍ റെയില്‍വേയിലെ ചീഫ് എന്‍ജിനീയറായ നിഷ്തയുടെ പിതാവിനും പറയാനുള്ളത് നിഷ്തക്ക് അവളുടെ അമ്മ നല്‍കുന്ന പരിപൂര്‍ണ്ണ പിന്തുണയെക്കുറിച്ചാണ്. ഡല്‍ഹിയൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ നിഷ്ത ഇപ്പോള്‍ മുംബൈയിലെ മിതിഭായി കോളേജില്‍ എം എ ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയാണ്.

Other News

 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • Write A Comment

   
  Reload Image
  Add code here