#WATCH: Newly-elected deputy speaker of Assam assembly Kripanath Mallah falls off an elephant. He was being welcomed by his supporters in
Ratabari, his own constituency, in Karimganj district. The deputy speaker was unhurt in the incident. (06.10.2018) #Assam pic.twitter.com/2UYHkS7zvx

ANI (@ANI) October 8, 2018 " />

അനുയായികള്‍ നല്‍കിയ സ്വീകരണത്തിനിടെ ആനയിടഞ്ഞു, ഡെപ്യൂട്ടി സ്പീക്കര്‍ ആനപ്പുറത്തുനിന്നും വീണു-വീഡിയോ

Mon,Oct 08,2018


ഗുവാഹാട്ടി: സ്വീകരണത്തിന്റെ ഭാഗമായി ആനപ്പുറത്ത് കയറ്റി എഴുന്നള്ളിക്കുന്നതിനിടെ അസം ‍ഡപ്യൂട്ടി സ്പീക്കർ കൃപാനാഥ് മല്ല ആനപ്പുറത്തു നിന്ന് വീണു. ഞായറാഴ്ചയാണ് സംഭവം. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്വന്തം നിയോജക മണ്ഡലമായ രാത്ബാരിയിലെത്തിയ മല്ലയ്ക്ക് അനുയായികള്‍ ഒരുക്കിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം. സ്വീകരണത്തോടനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. ഘോഷയാത്രയില്‍ മല്ലയെ ആനപ്പുറത്തെഴുന്നെള്ളിക്കാന്‍ ഒരുങ്ങവെയായിരുന്നു അപകടം സംഭവിച്ചത്.

ആയിരക്കണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അതിനിടെ കൃപാനാഥ് മല്ല ഘോഷയാത്രക്കായി ആനപ്പുറത്തു കയറി. കയറിയുടന്‍ തന്നെ ആള്‍ക്കൂട്ടം കണ്ട് പരിഭ്രാന്തിയിലായ ആന വേഗത്തില്‍ നടന്നു. ഇതിനിടെ പിടിവിട്ട മല്ല ആനപ്പുറത്തു നിന്ന് പൊടുന്നനെ താഴേക്ക് വീഴുകയായിരുന്നു. താഴെ വീണെങ്കിലും മല്ലയ്ക്ക് പരിക്കൊന്നും സംഭവിച്ചില്ല. ബിജെപിയുടെ നിയമസഭാ അംഗമാണ് മല്ല.

Other News

  • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
  • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
  • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
  • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
  • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
  • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
  • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
  • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
  • ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌
  • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
  • ഉടമസ്ഥ മരിച്ച ദു:ഖം മൂലം ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് പോയ വളര്‍ത്തുനായയെ 1100 മൈല്‍ അകലെ കണ്ടെത്തി
  • Write A Comment

     
    Reload Image
    Add code here