റാണി ആനയുടെ എണ്‍പതാം പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ചു!

Mon,Oct 08,2018


ഹൈദരാബാദ്: എണ്‍പതാം പിറന്നാളിന് കേക്ക് മുറിച്ച് ആനമുത്തശ്ശി. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എണ്‍പതുകാരിയായ റാണി എന്ന ആന എണ്‍പതാം പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ചു! സുവോളജിക്കല്‍ പാര്‍ക്ക് ആരംഭിച്ചപ്പോള്‍ ഹൈദരാബാദ് നൈസാം സമ്മാനിച്ചതാണ് ഈ ആനയെ. ആനയുടെ പിറന്നാളിനൊപ്പം പാര്‍ക്കിന്റെ 55-ാം വാര്‍ഷികവും ആഘോഷിച്ചു. 1963 ലാണ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.

പിറന്നാളാഘോഷത്തിനായി വലിയൊരു പ്ലം കേക്കാണ് ജീവനക്കാര്‍ വാങ്ങിയത്. ആനയെ പൂമാലകളും റിബണുകളും അണിയിച്ച് അലങ്കരിക്കുകയും ചെയ്തു. റാണിക്ക് കേക്കില്‍ വലിയ താല്‍പര്യമില്ലാത്തതു കാരണം പഴവും ശര്‍ക്കരയും നല്‍കിയാണ് സന്തോഷിപ്പിച്ചത്. പാര്‍ക്കിലെ ഏറ്റവും അനുസരണയുള്ള മൃഗമാണ് ഈ ആനയെന്ന് ജീവനക്കാര്‍ പറയുന്നു. ആകെ അഞ്ച് ആനകളാണ് ഇവിടെയുള്ളത്. ഭക്ഷണസമയത്ത് എല്ലാ ആനകള്‍ക്കും ഭക്ഷണം നല്‍കിയാല്‍ മാത്രമേ റാണി ഭക്ഷിക്കാറുള്ളുവെന്ന് ജീവനക്കാര്‍ പറയുന്നു.

ഇവിടത്തെ മൃഗശാലയിലെ എല്ലാ മൃഗങ്ങളുടേയും പിറന്നാള്‍ ആഘോഷിക്കാറുണ്ട്. മൃഗങ്ങളെ പാര്‍ക്കിലെത്തിച്ച ദിവസമാണ് പിറന്നാളായി ആഘോഷിക്കുന്നത്. എല്ലാ മൃഗങ്ങള്‍ക്കും ആ ദിവസം വിശിഷ്ടഭക്ഷണം നല്‍കാറുണ്ട്. എന്തായാലും റാണിയുടെ പിറന്നാള്‍ കേക്കു മുറിയ്ക്കലിന്റെ ഫോട്ടോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചാവിഷയം.

Other News

  • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
  • നവരാത്രി ദിനത്തില്‍ ദേവീവിഗ്രഹം അണിയിച്ചൊരുക്കാന്‍ നാലരക്കോടിയുടെ സ്വര്‍ണവും രണ്ടരക്കോടിയുടെ നോട്ടുകളും!
  • നീളന്‍ മീശയും കിരീടവും; പുരാണത്തിലെ ജനക മഹാരാജാവായി കേന്ദ്ര മന്ത്രി
  • മോഡി മഹാ വിഷ്ണുവിന്റെ അവതാരമെന്ന് ബിജെപി നേതാവ്; ദേവന്മാർക്ക് അപമാനമെന്ന് കോണ്‍ഗ്രസ്‌
  • അനുയായികള്‍ നല്‍കിയ സ്വീകരണത്തിനിടെ ആനയിടഞ്ഞു, ഡെപ്യൂട്ടി സ്പീക്കര്‍ ആനപ്പുറത്തുനിന്നും വീണു-വീഡിയോ
  • 73 ലക്ഷത്തിന് നീരവ് മോദി നല്‍കിയത് വ്യാജ വജ്രങ്ങള്‍; കാമുകി കൈവിട്ട കനേഡിയന്‍ സ്വദേശി വിഷാദരോഗിയായെന്ന് റിപ്പോര്‍ട്ട്
  • സര്‍ക്കാര്‍ ബസ് കുരങ്ങ് 'ഓടിച്ചു': ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍-വീഡിയോ
  • മിനസോട്ടയിലെ ഗില്‍ബര്‍ട്ട് നഗരത്തില്‍ പൂസായ പക്ഷികള്‍ നഗരവാസികളെ പരിഭ്രാന്തരാക്കി
  • ബെഡ്ഷീറ്റും ബ്ലാങ്കറ്റും അടിച്ചുമാറ്റുന്നു: ഇന്ത്യന്‍ റെയില്‍വേയ്ക്ക് നഷ്ടം 4000 കോടി രൂപ
  • സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന വിധിയ്ക്ക് പിന്നാലെ യുവതി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു യുവതി രംഗത്ത്‌
  • Write A Comment

     
    Reload Image
    Add code here