ബെഡ്ഷീറ്റും ബ്ലാങ്കറ്റും അടിച്ചുമാറ്റുന്നു: ഇന്ത്യന്‍ റെയില്‍വേയ്ക്ക് നഷ്ടം 4000 കോടി രൂപ

Fri,Oct 05,2018


ന്യൂഡല്‍ഹി: തീവണ്ടികളില്‍നിന്ന് ടവലുകളും ബെഡ് ഷീറ്റും തലയിണ കവറും ബ്ലാങ്കറ്റുകളും മോഷ്ടിക്കുന്നവരുടെ എണ്ണം കൂടുന്നു. ദീര്‍ഘദൂര ട്രെയിനുകളില്‍നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.95 ലക്ഷം ടവലുകളും 81,736 ബെഡ് ഷീറ്റുകളും 55,573 തലയിണ കവറുകളും 5,038 തലയിണകളും 7,043 ബ്ലാങ്കറ്റുകളും മോഷ്ടിച്ചതായി റെയില്‍വേ. ഈവര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കള്‍ യാത്രക്കാര്‍ മോഷ്ടിച്ചതായി സെന്‍ട്രല്‍ റെയില്‍വെ അധികൃതര്‍ പറയുന്നു. 79,350 ടവലുകള്‍, 25,545 ബെഡ്ഷീറ്റുകള്‍, 21,050 തലയിണ കവറുകള്‍, 2,150 തലയിണകള്‍, 2,065 ബ്ലാങ്കറ്റുകള്‍ എന്നിവയാണ് മോഷണം പോയത്.

ദീര്‍ഘദൂര ട്രെയിനുകളിലെ എസി കോച്ചുകളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കൊടുക്കുന്ന വസ്തുക്കളാണ് യാത്രക്കാര്‍ അടിച്ചുമാറ്റുന്നത്. ഈയാഴ്ച തുടക്കത്തില്‍, ആറ് ബെഡ്ഷീറ്റുകളും മൂന്ന് തലയിണയും മൂന്ന് ബ്ലാങ്കറ്റുകളും മോഷ്ടിച്ച രത്‌ലാം സ്വദേശിയായ ഷാബിര്‍ റോത്തിവാലയെ ബാന്ദ്ര ടെര്‍മിനലില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശീതീകരിച്ച കോച്ചില്‍ യാത്രചെയ്ത ഇയാള്‍ മോഷണ വസ്തുക്കള്‍ ബാഗില്‍ കുത്തിനിറച്ച് രക്ഷപ്പെടുന്നതിനിടെയാണ് പിടികൂടിയത്.

മോഷണംമൂലം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി റെയില്‍വെയ്ക്ക് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം തേജസ് എക്‌സ്പ്രസിലെ ശൗചാലയങ്ങളില്‍നിന്ന് 1,185 യാത്രക്കാര്‍ ജാഗ്വര്‍ ബ്രാന്‍ഡിലുള്ള ബാത്ത്‌റൂം ഫിറ്റിങുകള്‍ അടിച്ചുമാറ്റിയിരുന്നു. ഈ ട്രെയിനില്‍നിന്നുതന്നെ ഹെഡ് ഫോണുകളും മോഷ്ടിച്ചവയില്‍പ്പെടുന്നു. എല്‍ഇഡി സ്‌ക്രീനുകളും കേടുവരുത്തിയതായും റെയില്‍വെ പറയുന്നു.

Other News

 • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
 • നവരാത്രി ദിനത്തില്‍ ദേവീവിഗ്രഹം അണിയിച്ചൊരുക്കാന്‍ നാലരക്കോടിയുടെ സ്വര്‍ണവും രണ്ടരക്കോടിയുടെ നോട്ടുകളും!
 • നീളന്‍ മീശയും കിരീടവും; പുരാണത്തിലെ ജനക മഹാരാജാവായി കേന്ദ്ര മന്ത്രി
 • മോഡി മഹാ വിഷ്ണുവിന്റെ അവതാരമെന്ന് ബിജെപി നേതാവ്; ദേവന്മാർക്ക് അപമാനമെന്ന് കോണ്‍ഗ്രസ്‌
 • അനുയായികള്‍ നല്‍കിയ സ്വീകരണത്തിനിടെ ആനയിടഞ്ഞു, ഡെപ്യൂട്ടി സ്പീക്കര്‍ ആനപ്പുറത്തുനിന്നും വീണു-വീഡിയോ
 • റാണി ആനയുടെ എണ്‍പതാം പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ചു!
 • 73 ലക്ഷത്തിന് നീരവ് മോദി നല്‍കിയത് വ്യാജ വജ്രങ്ങള്‍; കാമുകി കൈവിട്ട കനേഡിയന്‍ സ്വദേശി വിഷാദരോഗിയായെന്ന് റിപ്പോര്‍ട്ട്
 • സര്‍ക്കാര്‍ ബസ് കുരങ്ങ് 'ഓടിച്ചു': ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍-വീഡിയോ
 • മിനസോട്ടയിലെ ഗില്‍ബര്‍ട്ട് നഗരത്തില്‍ പൂസായ പക്ഷികള്‍ നഗരവാസികളെ പരിഭ്രാന്തരാക്കി
 • സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന വിധിയ്ക്ക് പിന്നാലെ യുവതി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു യുവതി രംഗത്ത്‌
 • Write A Comment

   
  Reload Image
  Add code here