കാണാതായ 312 രൂപയുടെ കോടതി ഫീസിനെ ചൊല്ലിയുള്ള കേസ് നീണ്ടത് 41 വര്‍ഷം; അനുകൂല വിധി വന്നപ്പോള്‍ പരാതിക്കാരി ഗംഗാദേവി ജീവിച്ചിരിപ്പില്ല

Tue,Sep 11,2018


വാരാണസി : കാണാതായ 312 രൂപയുടെ കോടതി ഫീസിനെ ചൊല്ലിയുള്ള കേസ് നീണ്ടത് 41 വര്‍ഷം; അനുകൂല വിധി വന്നപ്പോള്‍ പരാതിക്കാരി ഗംഗാദേവി ജീവിച്ചിരിപ്പില്ല.
1975 ല്‍ ഒരു ഭൂമി അവകാശവുമായി ബന്ധപ്പെട്ട് മിര്‍സാപുര്‍ ജില്ലാമജിസ്‌ട്രേറ്റ് ഗംഗാദേവിക്ക് നോട്ടീസ് അയച്ചതോടെയാണ് കേസിന്റെ തുടക്കം. അന്ന് ഗംഗാദേവിക്ക് 37 വയസാണ് പ്രായം.
കോടതി നടപടിക്കെതിരെ നിയമ പോരാട്ടം നടത്താന്‍ തയ്യാറായ ഗംഗാദേവിക്ക് രണ്ടുവര്‍ഷത്തിനുശേഷം അനുകൂല വിധി ലഭിക്കുകയും ചെയ്തു. കേസിന്റെ വിചാരണയ്ക്കിടയില്‍ കോടതിയില്‍ 312 രൂപ അടയ്ക്കാന്‍ ജഡ്ജി ഉത്തരവിട്ടിരുന്നു.
ഈ തുക അടച്ചെങ്കിലും അപേക്ഷയോടൊപ്പം അടച്ചതുകയുടെ രസീത് വയ്ക്കാന്‍ വിട്ടുപോയി. പിന്നീട് ഇത് ആരോ കണ്ടെത്തിയതിനെ തുടര്‍ന്ന് ബില്ല് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും രസീത് എവിടെയോ നഷ്ടപ്പെട്ടിരുന്നു. പകരം വേറെ തുക അടക്കുവാന്‍ ജഡ്ജ് ആവശ്യപ്പെട്ടെങ്കിലും പോരാളിയായ ഗംഗാദേവി അതിനു തയ്യാറാകില്ല.
ഒരിക്കല്‍ തുക അടച്ചതിനാല്‍ വീണ്ടും അടക്കുന്നതെന്തിനാണ് എന്നായിരുന്നു പരാതിക്കാരിയുടെ വാദം. ഇതിനെതുടര്‍ന്ന് കേസ് തീര്‍പ്പാകാതെ അനന്തമായി നീണ്ടുപോവുകയായിരുന്നു. നാലുപതിറ്റാണ്ടിനുശേഷം 2018 ആഗസ്റ്റ് 31നു വിധി വന്നപ്പോള്‍ അത് ഗംഗാദേവിക്ക് അനുകൂലമായിരുന്നു. എന്നാല്‍ അത് കാണാന്‍ ഗംഗാദേവി ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. 2005 ലാണ് ഗംഗാദേവി മരിച്ചത്.

Other News

  • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
  • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
  • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
  • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
  • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
  • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
  • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
  • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
  • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
  • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
  • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
  • Write A Comment

     
    Reload Image
    Add code here