പൂര്‍വ ജന്മത്തിലെ പങ്കാളിയാണെന്നാരോപിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അധ്യാപിക അറസ്റ്റിൽ

Sun,Sep 09,2018


ഇന്‍ഡോര്‍: തന്റെ പൂര്‍വ ജന്മത്തിലെ ജീവിത പങ്കാളിയാണെന്നാരോപിച്ച് 21 കാരിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മുംബൈയിൽ അധ്യാപികയായ കിരൺ എന്ന വെറോണിക്ക ബൊറോദ (35)യാണ് അറസ്റ്റിലായത്.

വെറോണിക്കയോടൊപ്പം ഇവരെ സഹായിക്കാനെത്തിയ മുംബൈ പോലീസ് കോണ്‍സ്റ്റബിളും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി വെറോണിക്ക വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനിടെ വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട അയല്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു. വെറോണിക്ക വിവാഹിതയാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയിലെ ടാറ്റ മെമോറിയല്‍ ആശുപത്രിയില്‍വെച്ച പരിചയപ്പട്ട വെറോണിക്കയും വിദ്യാര്‍ഥിനിയും പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നു. ഇരുവരും മുൻജന്മത്തിൽ ഭാര്യാഭർത്താക്കന്മാരായിരുന്നുവെന്നും ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണമെന്നും വെറോണിക്ക പറയുമായിരുന്നുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

പിന്നീട് പതിനഞ്ചോളം വ്യത്യസ്ത ഫോണ്‍ നമ്പറുകളില്‍ നിന്നായി ഇവര്‍ തന്നെ വിളിച്ചിരുന്നതായും ഇതിന് പുറമേ പഠിക്കുന്ന എഞ്ചിനീയറിങ് കോളേജിലും ഇവര്‍ എത്തിയിരുന്നതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ സെപ്റ്റംബര്‍ 11 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വീട്ടില്‍ അതിക്രമിച്ച് കടന്നതിനും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനും പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Other News

  • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
  • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
  • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
  • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
  • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
  • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
  • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
  • ആറുവര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹം കഴിച്ചവള്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി; തേപ്പ് കിട്ടിയ ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു
  • ആമസോണില്‍ ചിരട്ടയ്ക്ക് വില മൂവായിരം!
  • 73കാരനായ ഇംഗ്ലീഷ് മേയര്‍ക്ക് വധു ഫിലിപ്പീന്‍സില്‍ നിന്നും കുടിയേറിയ 30 കാരി!
  • യു.എസിൽ ഭരണസ്തംഭനം വിവാഹങ്ങളേയും ബാധിക്കുന്നു; പ്രതിസന്ധി നേരിടാൻ പ്രണയ നിയമം (ലവ് ആക്ട്)
  • Write A Comment

     
    Reload Image
    Add code here