" />

തോക്കുമായി മോഷ്ടിക്കാനെത്തിയ കള്ളന്റെ കൈവിറച്ചു; തോക്കും പോയി പാന്റ്‌സും ഊരിപ്പോയി; ഒടുവില്‍ ഓടിരക്ഷപ്പെട്ടു

Thu,Sep 06,2018


അറോറ: തോക്കുമായി സിഗാര്‍ ഷോപ്പില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍ പരിഭ്രമം മൂലം പറ്റിയ അമളിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോളത്തെ ചിരിവിഷയം.
അമേരിക്കയിലെ കൊളറാഡോ പോലീസാണ് കള്ളന്മാര്‍ക്ക് നാണക്കേടുണ്ടാക്കിയ ഒരുമോഷ്ടാവിന്റെ അമളി സംബന്ധിച്ച രസകരമായ വീഡിയോ പുറത്തുവിട്ടത്.
തോക്കുമായി വന്ന് അവസാനം തോക്കും പോയി പാന്റ്സും പോയി എന്ന അവസ്ഥയിലായി കള്ളന്‍.
പാന്റ്സും ടീ ഷര്‍ട്ടും തൊപ്പിയുമൊക്കെ ധരിച്ച് സുന്ദരനായാണ് ഈ കള്ളന്‍ മോഷണത്തിന് എത്തിയത്. അറോറയിലെ ഇ-സിഗാരറ്റ് എന്ന ഷോപ്പായിരുന്നു ലക്ഷ്യം.
ക്യാഷ് കൗണ്ടറിലെത്തി പാന്റ്സിനുള്ളില്‍ നിന്ന് തോക്ക് വലിച്ചെടുത്തതാണ്. പക്ഷേ തോക്ക് കൈയ്യില്‍ നിന്ന് വഴുതി ക്യാഷറുടെ ക്യാബിനപ്പുറത്തേക്ക് വീണു. തുടര്‍ന്ന് ക്യാബിന്‍ ചാടിക്കടന്ന് തോക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.
ഇതിനിടെ ക്യബിന് അകത്തേക്കു വീണ് തോക്ക് യുവതി കൈയ്ക്കലാക്കി. ഇതുകണ്ട് പിന്തിരിഞ്ഞോടുന്നതിനിടെ പാന്റും ഊരിപ്പോയി. വാതില്‍ ചാടി ചവിട്ടിത്തുറന്നാണ് മോഷ്ടാവ് രക്ഷപ്പെട്ട് ജീവനുംകൊണ്ട് ഓടി മറയുന്നത്. തോക്കുമായി വന്ന് അവസാനം തോക്കും പോയി പാന്റ്സും പോയി എന്ന അവസ്ഥയിലായ കള്ളന്‍രെ വീഡിയോ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Other News

 • വെടിയേറ്റ വരന്‍ പ്രാഥമിക ചികിത്സ തേടിയശേഷം മണ്ഡപത്തിലെത്തി താലി ചാര്‍ത്തി
 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • Write A Comment

   
  Reload Image
  Add code here