ജഡ്ജിക്ക് കോടതി മുറിയിൽ പാമ്പു കടിയേറ്റു

Wed,Sep 05,2018


മുംബൈ: ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് കോടതി മുറിയിൽ പാമ്പു കടിയേറ്റു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കോടതിയില്‍ ചേംബറിലിരിക്കുമ്പോളാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സി.പി.കാഷിദിന് പാമ്പു കടിയേറ്റത്. വിഷമില്ലാത്ത ഇനത്തില്‍ പെട്ട പാമ്പായതിനാല്‍ ജീവന് ഭീഷണി നേരിട്ടില്ല.

ഇടതുകൈയില്‍ കടിയേറ്റ ജഡ്ജി പനവേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് പോയി. വൈകിട്ടോടെ ആശുപത്രി വിട്ടു.

പാമ്പു പിടിത്തക്കാരനെ വരുത്തി പാമ്പിനെ പിടികൂടിയ ശേഷം പിന്നീട്‌ കാട്ടിലേക്ക് തുറന്നുവിട്ടു. കോടതി-2 ലാണ് സംഭവം നടന്നത്. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിസമുച്ചയത്തിന്റെ ഒരു ഭാഗം അശോക്ബാഗിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

Other News

 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • Write A Comment

   
  Reload Image
  Add code here