അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം മലയാളികളോടൊപ്പം; ആറ് സുഹൃത്തുക്കൾ ചേർന്നെടുത്ത കൂപ്പണിന് ഏകദേശം 23 കോടി രൂപ സമ്മാനം

Mon,Sep 03,2018


ഷാർജ: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽമലയാളികള്‍ വീണ്ടും സമ്മാനാര്‍ഹരായി. ആറ് സുഹൃത്തുക്കൾ ചേർന്നെടുത്ത കൂപ്പണിനാണ്‌ 1.2 കോടി ദിർഹം (ഏകദേശം 23 കോടി രൂപ) സമ്മാനം ലഭിച്ചത്. ദുബായ് ഗൾഫ് ന്യൂസ് പത്രത്തിന്റെ പ്രിന്റിങ് വിഭാഗത്തിൽ പ്രൊഡക്‌ഷൻ ഓഫീസറായി പ്രവർത്തിക്കുന്ന തൊടുപുഴ സ്വദേശി ജോർജ് മാത്യുവിനേയും സുഹൃത്തുക്കളെയുമാണ് ഇത്തവണ ഭാഗ്യം കടാക്ഷിച്ചത്. തിങ്കളാഴ്ച അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന നറുക്കെടുപ്പിൽ ഇവരെടുത്ത 175342 എന്ന കൂപ്പണിന് ഒന്നാം സമ്മാനം ലഭിച്ചു.

യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ലിജോ (കോട്ടയം), കൃഷ്ണരാജ് (കോട്ടയ്ക്കൽ), ദിലീപ് (എറണാകുളം), റിജേഷ് (മലപ്പുറം), സതീഷ് (തിരുവനന്തപുരം) എന്നിവരാണ് മറ്റുള്ളവര്‍. കഴിഞ്ഞമാസം 30ന് ഓണ്‍ലൈന്‍വഴിയായിരുന്നു ടിക്കറ്റ് സ്വന്തമാക്കിയത്. നേരത്തേ ഒരുമിച്ചു താമസിച്ചിരുന്ന ആറുപേരും പിന്നീട് കുടുംബങ്ങളായി വെവ്വേറെ താമസിക്കുകയായിരുന്നു. ഒമ്പതുവർഷമായി സുഹൃത്തുക്കളായ ഇവർ നേരത്തേയും ഇതേരീതിയിൽ കൂപ്പൺ എടുത്തിരുന്നു. എന്നാൽ ഇക്കുറിയാണ് സമ്മാനം തേടിയെത്തിയത്.

സമ്മാനത്തുകയിൽനിന്ന് കേരളത്തിലെ പ്രളയാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്ന് ജോർജ് മാത്യു അറിയിച്ചു. ഒമ്പതുവർഷമായി അജ്മാനിൽ താമസിക്കുന്ന ജോർജ് മാത്യുവും ഭാര്യ ഫെമിനയും ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന വേളയിലാണ് കോടികള്‍ സമ്മാനമായി ലഭിച്ചത്. നേരത്തെ അബുദാബി ബിഗ് ടിക്കറ്റിന്റെ രണ്ട് മുൻനറുക്കെടുപ്പുകളിലും മലയാളികള്‍ ഭാഗ്യവാന്മാരായിരുന്നു. ജനുവരിയിൽ നടന്ന നറുക്കെടുപ്പിൽ ആലപ്പുഴ സ്വദേശി ഹരികൃഷ്ണനും ഏപ്രിലിലെ നറുക്കെടുപ്പിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ജോൺ വർഗീസിനും കൂട്ടുകാർക്കുമാണ് കോടികൾ ലഭിച്ചത്.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here