യുഎസ്സില്‍ നിന്ന് ഡല്‍ഹിയിലേക്ക്‌ വരുകയായിരുന്ന എയര്‍ ഇന്ത്യയിലെ യാത്രക്കാരന്‍ മദ്യലഹരിയില്‍ സീറ്റ് ടോയിലറ്റാക്കി

Sat,Sep 01,2018


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ യാത്രക്കാരന്‍ മദ്യലഹരിയില്‍ സീറ്റ് ടോയിലറ്റാക്കി. എയര്‍ഇന്ത്യയുടെ രാജ്യാന്തര വിമാനത്തിലാണ് സംഭവം. ഇതേ കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരണം തേടി.

ഓഗസ്റ്റ് 30-ന് യുഎസ്സില്‍ നിന്ന് ഡല്‍ഹിയിലേക്ക്‌ വരുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 102 വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായ യാത്രക്കാരന്‍ അടുത്ത സീറ്റിന്‌ സമീപമെത്തി സീറ്റിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് വനിത യാത്രക്കാരി വിമാനത്തിലെ ജീവനക്കാരോട്‌ പരാതിപ്പെട്ടിരുന്നെങ്കിലും അവര്‍ക്ക് സീറ്റ് മാറി നല്‍കുകയല്ലാതെ മറ്റ് നടപടികള്‍ ഒന്നുമുണ്ടായില്ലെന്നാണ് ആരോപണം.

ഇതില്‍ പ്രതിഷേധം അറിയിച്ച് യാത്രക്കാരിയായ സ്ത്രീയുടെ മകള്‍ സംഭവത്തെക്കുറിച്ച്‌ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ട്വീറ്റ് ചെയ്തു. ഇതേ തുടര്‍ന്നാണ് വകുപ്പ് തല അന്വേഷണം നടത്താന്‍ വ്യോമയാന മന്ത്രി നിര്‍ദേശം നല്‍കിയത്.

Other News

 • കടലേറ്റത്തില്‍ മണ്ണ് ഇളകിമാറി; ഫോര്‍ട്ടുകൊച്ചിയില്‍ പുരാതനകോട്ടയുടെ അവശിഷ്ടങ്ങള്‍ തെളിഞ്ഞു
 • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
 • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
 • 108 വയസ്സുള്ള പിയാനോ വാദക!
 • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
 • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
 • ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം
 • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
 • ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍
 • ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
 • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
 • Write A Comment

   
  Reload Image
  Add code here