മരപല്ലികളുടെ രണ്ട്പുതിയ സ്പീഷീസുകളെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും കണ്ടെത്തി

Fri,Aug 31,2018


മരപല്ലികളുടെ രണ്ട് പുതിയ ഇനങ്ങളെ കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും കണ്ടെത്തിയതായി മലയാളത്തിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.അഗസ്ത്യമല മരപ്പല്ലി, ആനമുടി മരപ്പല്ലി എന്നീ രണ്ട് ഇനങ്ങളെയാണ് കണ്ടെത്തിയത്. ചെന്തുരുണി വന്യജീവി സങ്കേതത്തിലെ നാലായിരത്തിലേറെ അടി ഉയരമുള്ള പാണ്ടി മൊട്ടയിലെ ചോലക്കാടുകളില്‍ നിന്നാണ് അഗസ്ത്യമല മരപ്പല്ലിയെ കണ്ടെത്തിയത്. വലിയ വലുപ്പമുള്ള ഈ മരപ്പല്ലികളുടെ കഴുത്തിലെ നെക്ക്ലൈസ് പോലുള്ള തൂവെള്ള നിറത്തിലുള്ള പൊട്ടുകളാണ് ഇവയുടെ പ്രത്യേകത. അതിനാല്‍ ഈ സ്പീഷീസിന് ക്നാമാസ്പിസ് മാകുലിക്കോലിസ് (Cnemaspis Maculicollis) എന്നാണ് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്.

മറ്റൊരിനമായ ആനമുടി മരപ്പല്ലിയെ മൂന്നാറിനടുത്തുള്ള ആനമുടി റിസര്‍വ് വനത്തിലെ പെട്ടിമുടിക്കടുത്തുള്ള ചോലക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. വലുപ്പമേറിയ ഈ ഇനം നമ്മുടെ മരപ്പല്ലികളില്‍ ഏറ്റവും വലുതാണ്. ആനമുടി റസര്‍വ് വനത്തില്‍ നിന്നും കണ്ടെത്തിയതിനാല്‍ ക്നാമാസ്പിസ് ആനമുടിയെന്‍സിസ് (Cnemaspis Anamudiensis) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഒരുപക്ഷെ നമ്മുടെ മരപ്പല്ലികളില്‍ ഏറ്റവുമധികം ഉയരത്തില്‍ (ആറായിരം അടി ഉയരത്തില്‍) വസിക്കുന്ന ഇനവും ആനമുടി മരപ്പല്ലി തന്നെയായിരിക്കും. തടിച്ചുരുണ്ടിരിക്കുന്ന ഈ പല്ലികള്‍ക്ക് മഞ്ഞകലര്‍ന്ന തവിട്ടുനിറവും കണ്‍വലയങ്ങള്‍ക്ക് ചുവപ്പ് നിറവുമാണ്.

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ ഉരഗ ഗവേഷകനായ വിവേക് ഫിലിപ്പ് സിറിയക് ബാംഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ അലക്സ് ജോണി, സുവേളജിക്കല്‍ സര്‍വേയിലെ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട്, വയനാട് വൈല്‍ഡിലെ നാച്വറലിസ്റ്റ് ആയ ഉമേഷ് പാവുകണ്ടി എന്നിവരുടെ പഠനസംഘമാണ് കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പത്രം പറയുന്നു.

Other News

  • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
  • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
  • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
  • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
  • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
  • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
  • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
  • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
  • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
  • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
  • സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനക്ക്
  • Write A Comment

     
    Reload Image
    Add code here