വിജയ് മല്ല്യയെപോലെ കോടികള്‍ തട്ടി വിദേശത്തേക്ക് മുങ്ങിയവരെ ലക്ഷ്യമിട്ട് മുംബൈയില്‍ യൂറോപ്യന്‍ മോഡല്‍ ജയില്‍ പണിയുന്നു!

Fri,Aug 31,2018


മുംബൈ:വിജയ് മല്ല്യയെപോലുള്ളവരുടെ ആശങ്ക പരിഗണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ആഡംബര ജയിലുകള്‍ പണിയാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. കോടികള്‍ തട്ടി രാജ്യം വിടുകയും ഇന്ത്യയിലെ നിയമത്തിന് പിടിതരാതെ വിദേശത്ത് കഴിയുന്ന പണക്കാരായ പ്രതികളെ താമസിപ്പിക്കാനായി യൂറോപ്യന്‍ ശൈലിയിലുള്ള ജയിലെന്ന് റിപ്പോര്‍ട്ട് പറയുന്നു.മുംബൈ ആര്‍തര്‍ റോഡിലാണ് ജയിലില്‍ പണിയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരത്തില്‍ എല്ലാ മനുഷ്യാവകാശ മാനദണ്ഡങ്ങളും പാലിച്ചുള്ള സെല്ലുകളാകും ഒരുക്കുക. വിജയ് മല്യയും നീരവ് മോദിയെയും മെഹുല്‍ ചോസ്‌കിയെയും പോലുളള പ്രതികളെ ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്ന് പലരും ആരോപിക്കുന്നു. ജയില്‍ വളപ്പിലെ പഴയ കെട്ടിടങ്ങള്‍ മാറ്റി ഒരാള്‍ക്ക് മാത്രം താമസിക്കാവുന്ന ജയില്‍ മുറികള്‍ നിര്‍മ്മിക്കും. ഇവിടെ നല്ല കാറ്റും വെളിച്ചവും ഉറപ്പാക്കും.''രാജ്യത്തിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയ പ്രതികള്‍ കീഴടങ്ങാന്‍ മടിക്കുന്നത് നമ്മുടെ മോശം ജയിലുകള്‍ കാരണമാണ്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാവണം.'' മഹാരാഷ്ട്ര സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വിജയ് മല്യയെയും മെഹുല്‍ ചോക്‌സിയെയും പോലുള്ള നിരവധി കോടീശ്വരന്മാരായ പ്രതികളാണ് കീഴടങ്ങാതിരിക്കാനുള്ള കാരണമായി ഇന്ത്യയിലെ ജയിലുകളുടെ മോശം സ്ഥിതി ചൂണ്ടിക്കാട്ടുന്നത്. ഇത് പ്രതിരോധിക്കാനായി ഇന്ത്യയിലെ മികച്ച ജയിലായ ആര്‍തര്‍ റോഡ് ജയിലിലെ ബാരക് നമ്പര്‍ 12 സെല്ലുകളുടെ വീഡിയോ തയ്യാറാക്കി സി.ബി.ഐ ബ്രിട്ടീഷ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഇത്തരം ജയിലുകളില്‍ യൂറോപ്യന്‍ ശൈലിയിലുള്ള ശുചിമുറികളും പ്രത്യേക വാഷ്‌ബേസിനും ഷവറും ഉണ്ടാകും. മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍ ഉള്‍പ്പടെയുള്ള വി.ഐ.പി പ്രതികളെ താമസിപ്പിച്ചിരുന്നത് ആര്‍തര്‍ റോഡ് ജയിലിലെ ഈ ബാരക് നമ്പര്‍ 12 സെല്ലുകളിലായിരുന്നു.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here