മത്സ്യതൊഴിലാളിയുടെ വീട്ടില്‍ ഓണമുണ്ട് ആലപ്പുഴ കലക്ടര്‍ സുഹാസ്‌

Wed,Aug 29,2018


പ്രളയ സമയത്ത് ആത്മാര്‍ത്ഥമായ സേവനം കാഴ്ച വെച്ച പീറ്ററിന് നന്ദി സൂചകമായി ആലപ്പുഴ കളക്ടര്‍ തിരുവോണത്തിന് അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു. പീറ്ററിന്റെ കുടുംബത്തോടൊപ്പം ഓണസദ്യ കഴിക്കുന്ന ചിത്രം കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതോടെ സംഭവം വൈറലാവുകയും ചെയ്തു. ഓഗസ്റ്റ് പതിനാറാം തിയതി രാവിലെ പീറ്റര്‍ സെന്റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിക്കുകയായിരുന്നു. ദൗത്യത്തില്‍ പങ്കെടുത്തതിന് നന്ദിയും പറഞ്ഞാണ് ജില്ലാ കലക്ടര്‍ മടങ്ങിയത്. വള്ളം സെന്റ് തെരേസയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹോളിക്രോസിന് നേതൃത്വം കൊടുത്ത പത്രോത് പാല്യത്തൈയിലും ജില്ലാ കലക്ടറെ കാണാന്‍ എത്തിയിരുന്നു.

കലക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കുറിപ്പ്

തിരുവോണനാളില്‍ രക്ഷകരില്‍ ഒരാളുടെ വീട്ടില്‍ ഓണമുണ്ണാന്‍ ജില്ല കളക്ടറെത്തി

ജില്ലാ കളക്ടര്‍ എസ്.സുഹാസ് തിരുവോണ നാളില്‍ ഓണസദ്യ ഉണ്ടത് ദുരന്തത്തില്‍ രക്ഷകനാകാന്‍ തന്റെ അടുത്ത് എത്തിയ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തില്‍. വാടയ്ക്കല്‍ തയ്യില്‍ വീട്ടില്‍ പീറ്ററിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഓണസദ്യ. പീറ്റര്‍ തന്റെ മകന്‍ സില്‍വര്‍ സ്റ്റാര്‍ ഉള്‍പ്പടെ അഞ്ചു പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് പോയത്. സിജോ, ഗോകുല്‍ ഗോപകുമാര്‍, അനുക്കുട്ടന്‍ എന്നിവരാണ് മറ്റുള്ളവര്‍ .ഓഗസ്റ്റ് 16-ാം തിയതി രാവിലെ പീറ്റര്‍ സെന്റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിച്ചു. ദൗത്യത്തില്‍ പങ്കെടുത്തതിന് നന്ദിയും പറഞ്ഞാണ് ജില്ലാ കളക്ടര്‍ മടങ്ങിയത്. വള്ളം സെന്റ് തെരേസയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹോളിക്രോസിന് നേതൃത്വം കൊടുത്ത പത്രോത് പാല്യത്തൈയിലും ജില്ലാ കളക്ടറെ കാണാന്‍ എത്തിയിരുന്നു. പായസമുള്‍പ്പടെയായിരുന്നു സദ്യ.

Other News

 • വെടിയേറ്റ വരന്‍ പ്രാഥമിക ചികിത്സ തേടിയശേഷം മണ്ഡപത്തിലെത്തി താലി ചാര്‍ത്തി
 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • Write A Comment

   
  Reload Image
  Add code here