താറാവുകള്‍ നീന്തുന്ന വെള്ളത്തില്‍ ഓക്‌സിജന്റെ അളവു കൂടും' ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്റെ പ്രസ്താവന ചിരിപടര്‍ത്തുന്നു

Tue,Aug 28,2018


അഗര്‍ത്തല: താറാവുകള്‍ നീന്തുന്ന വെള്ളത്തിലെ ഓക്‌സിജന്‍ അളവ് താനേ വര്‍ധിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്.
മണ്ടന്‍ പ്രസ്താവനകള്‍ നടത്തി പരിഹാസ കഥാപാത്രമായി മാറിയ ബിപ്ലവ് കുമാര്‍ രുദ്രസാനഗറിലെ പരമ്പരാഗത വള്ളം കളി മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പുതിയ പ്രസ്താവന നടത്തിയത്.
ത്രിപുരയിലെ ഗ്രാമീണര്‍ക്ക് താറാവുകളെ വിതരണം ചെയ്യുമെന്ന് ചടങ്ങില്‍ പറഞ്ഞ ത്രിപുര മുഖ്യമന്ത്രി, ഇത് ഗ്രാമീണ സാമ്പത്തികവ്യവസ്ഥ മെച്ചപ്പെടുമെന്നും പറഞ്ഞു.
'തടാകങ്ങള്‍ക്ക് സമീപം കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 50,000 താറാവുകളെ വിതരണം ചെയ്യാന്‍ ആലോചിക്കുന്നു. ഗ്രാമങ്ങളിലും തടാകങ്ങളുടെ സമീപമുള്ള വിനോദസഞ്ചാര മേഖലകളിലും താറാവുകളെ വിതരണം ചെയ്യും.
പ്രകൃതി ഭംഗി വര്‍ധിക്കുന്നതിനൊപ്പം ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയും മെച്ചപ്പെടും' - ബിപ്ലവ് കുമാര്‍ പറഞ്ഞു. ഇതിനുശേഷമാണ് താറാവ് വളര്‍ത്തലിന്റെ ഗുണഗണങ്ങളെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചത്.
' വെള്ളത്തില്‍ താറാവ് നീന്തുമ്പോള്‍ അതിലെ ഓക്‌സിജന്റെ അളവ് താനേ വര്‍ധിക്കും. ഓക്‌സിജന്‍ പുനസംസ്‌കരിക്കപ്പെടും. ജലത്തിലെ മത്സ്യങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കും. പക്ഷികള്‍ വെള്ളത്തില്‍ കാഷ്ഠിക്കുന്നതും നല്ലതാണ്. ഇത് മത്സ്യകൃഷിക്ക് ഗുണം ചെയ്യും. മത്സ്യങ്ങള്‍ വളരെ പെട്ടെന്ന് വളരും. അതും പൂര്‍ണമായി ജൈവ രീതിയില്‍ തന്നെ'- ബിപ്ലവ് കുമാര്‍ പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വാദത്തിന് യാതൊരു ശാസ്ത്രീയമായ അടിത്തറയില്ലെന്ന് ത്രിപുര യുക്തിവാദ് വികാസ് മഞ്ച നേതാവ് മിഹിര്‍ ലാല്‍ റോയ് പറഞ്ഞു. ജലത്തില്‍ ചലനമുണ്ടാകുമ്പോള്‍ വായുവിന്റെ സാന്നിധ്യം വര്‍ധിക്കും. എന്നാല്‍ താറാവ് നീന്തുന്നത് കാരണം ഓക്‌സിജന്‍ അളവ് വര്‍ധിക്കുമെന്നതിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ത്രിപുര കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്തെത്തി. ആയിരക്കണക്കിനുപേരുടെ ഉപജീവനമാര്‍ഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഇത്തരത്തില്‍ പ്രസ്താവന നടത്തരുതായിരുന്നുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. അതേസമയം സിപി.എം സംസ്ഥാന സെക്രട്ടറി ബിജന്‍ ധാര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.
നേരത്തെ മഹാഭാരതകാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന പ്രസ്താവനയും സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസിലേക്ക് വരണമെന്നും എന്നാല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ വരരുതെന്നുമുള്ള പ്രസ്താവനയും ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കാതെ മുറുക്കാന്‍ കട തുടങ്ങണമെന്ന ദേബിന്റെ ഉപദേശവും രാജ്യത്താകെ ചര്‍ച്ചയായി.

Other News

 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • ആറുവര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹം കഴിച്ചവള്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി; തേപ്പ് കിട്ടിയ ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു
 • ആമസോണില്‍ ചിരട്ടയ്ക്ക് വില മൂവായിരം!
 • 73കാരനായ ഇംഗ്ലീഷ് മേയര്‍ക്ക് വധു ഫിലിപ്പീന്‍സില്‍ നിന്നും കുടിയേറിയ 30 കാരി!
 • യു.എസിൽ ഭരണസ്തംഭനം വിവാഹങ്ങളേയും ബാധിക്കുന്നു; പ്രതിസന്ധി നേരിടാൻ പ്രണയ നിയമം (ലവ് ആക്ട്)
 • Write A Comment

   
  Reload Image
  Add code here