ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി ഉപയോഗിച്ച ആല്‍ഫ റോമിയോ സ്‌പൈഡര്‍ ലേലത്തിന്

Tue,Aug 28,2018


അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി ഉപയോഗിച്ചിരുന്ന 1976 ആല്‍ഫ റോമിയോ സ്‌പൈഡര്‍ കാര്‍ ലേലത്തിന്. സെപ്തംബറില്‍ ബാരറ്റ്-ജാക്‌സണ്‍ കമ്പനി ലാസ് വെഗാസില്‍ നടത്തുന്ന ചടങ്ങിലാണ് വാഹനത്തിന്റെ ലേല നടപടികള്‍ കൈകൊള്ളുക. അലിയുടെ സുഹൃത്താണ് നിലവില്‍ റോമിയോ സ്‌പൈഡറിന്റെ ഉടമ. അദ്ദേഹം എഴുതിയ ഒരു പുസ്തകത്തിലാണ് മുഹമ്മദ് അലിയുടെ കൈമുദ്ര പതിഞ്ഞ കാര്‍ ലേലം ചെയ്യുന്ന കാര്യം വ്യക്തമാക്കിയത്.

എഴുപതുകളിലെ ആഡംബര താരമായിരുന്ന ആല്‍ഫ റോമിയോ സ്‌പൈഡര്‍ വളരെ കുറച്ചുകാലം മാത്രമേ മുഹമ്മദ് അലി ഉപയോഗിച്ചിരുന്നുള്ളു. പിന്നീട് അടുത്ത സുഹൃത്തിന് കൈമാറുകയായിരുന്നു. 130,000 കിലോമീറ്റര്‍ ഓടിയിട്ടുണ്ട്‌ ഇവന്‍. . ഇതിലേറെയും നിലവിലെ ഉടമയുടെ കൈവശം എത്തിയ ശേഷമാണ്.

ആല്‍ഫ റോമിയോ സ്‌പൈഡര്‍ കൂടാതെ മെഴ്‌സിഡീസ് ബെന്‍സിന്റെ ഗോള്‍ഡന്‍ എഞ്ചല്‍ വിങ്, റോള്‍സ് റോയ്‌സ്, ഡ്രോപ്പ് ടോപ്പ് കാഡിലാക് തുടങ്ങിയ നിരവധി വാഹനങ്ങള്‍ മുഹമ്മദ് അലിയുടെ കൈവശമുണ്ടായിരുന്നു.

Other News

 • കടലേറ്റത്തില്‍ മണ്ണ് ഇളകിമാറി; ഫോര്‍ട്ടുകൊച്ചിയില്‍ പുരാതനകോട്ടയുടെ അവശിഷ്ടങ്ങള്‍ തെളിഞ്ഞു
 • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
 • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
 • 108 വയസ്സുള്ള പിയാനോ വാദക!
 • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
 • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
 • ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം
 • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
 • ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍
 • ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
 • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
 • Write A Comment

   
  Reload Image
  Add code here