ആഗോള താപനം: ധ്രുവപ്രദേശങ്ങള്‍ പച്ചയണിയുന്നു!

Mon,Aug 27,2018


മഞ്ഞുനിറഞ്ഞ ധ്രുവപ്രദേശങ്ങള്‍ പച്ചപ്പിന് വഴിമാറുന്നു. ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ച് യു.എസ് ശാസ്ത്രജ്ഞരാണ് ധ്രുവപ്രദേശങ്ങള്‍ പച്ചയണിയുന്ന കാര്യംസ്ഥീരീകരിച്ചത്. ആഗോളതാപനം ഈ പ്രതിഭാസത്തിന് കാരണമായി പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ഇവര്‍ക്ക് ലഭ്യമായിട്ടില്ല.

നാഷണല്‍ ഓഷ്യാനിക്കില്‍ നിന്നും അറ്റ്‌മോസ്ഫറിക്ക് അഡ്മിനിസ്‌ട്രേഷന്റെ ഉയര്‍ന്ന റെസല്യൂഷന്‍ റേഡിയോമീറ്ററില്‍ നിന്നുമുള്ള 30 വര്‍ഷത്തെ ദൃശ്യങ്ങളാണ് ഇത്തരമൊരു അനുമാനത്തിലെത്താന്‍ ശാസ്ത്രജ്ഞരെ സഹായിച്ചത്.

നാച്ച്വര്‍ ക്ലൈമറ്റ് ചെയ്ഞ്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ കണ്ടുപിടുത്തം പക്ഷെ ആശാവഹമല്ല. പച്ചയണിയുന്നതുമൂലം ധ്രുവപ്രദേശങ്ങളില്‍ കൂടുതല്‍ കാര്‍ബണ്‍ ആഗിരണം സാധ്യമകുമെങ്കിലും ഇവിടങ്ങളിലെ സമതുലിതാവസ്ഥ നഷ്ടമാകുമെന്നും ധാരാളം ജീവജാലങ്ങളുടെ വംശനാശത്തിന് ഇത് കാരണമാകുമെന്നും യു.എസ് കാലാവസ്ഥ ശാസ്ത്രജ്ഞനായ ട്രെവര്‍ കീനന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here