ഗോള്‍ഫ് കളിക്കിടെ കുറുക്കന്‍ പന്തുമായി സ്ഥലംവിട്ടു

Fri,Aug 24,2018


വാഷിങ്ടണ്‍:ഗോള്‍ഫ് കോഴ്‌സില്‍ നിന്നും പന്തുമായി മുങ്ങുന്ന കുറുക്കന്റെ വീഡിയോ വൈറലായി. ഗോള്‍ഫ് കളിക്കാരന്‍ അടിച്ചുവിട്ട പന്ത് കടിച്ചെടുത്ത് പായുകയാണ് ഈ കുറുക്കന്‍ ചെയ്തത്. അമേരിക്കയിലെ മാസച്യുസൈറ്റ്‌സിലെ വെസ്റ്റ് സ്പ്രിങ് മൈതാതാനത്താണ് സംഭവം. മാസ്സ്‌ലൈവ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഹാങ്ക് ഡൗണി എന്ന കളിക്കാരനും സുഹൃത്തുക്കളുമായിരുന്നു മൈതാനത്തുണ്ടായിരുന്നത്.

കളി നടക്കുന്നതിന്റെ കുറച്ചു ദൂരെയായി രണ്ടു കുറുക്കന്മാര്‍ കിടക്കുന്നതു വീഡിയോയില്‍ കാണാം. കളിക്കാരന്‍ അടിച്ചുവിട്ട പന്ത് തനിക്കു നേരെ വരുന്നത് കാണുന്നതോടെ കുറുക്കന്‍ അത് കടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. അതോടെ മറ്റൊരു ബോളുമായി കളിക്കാരന്‍ കളി തുടര്‍ന്നു.

സാധാരണ വേനല്‍ക്കാലങ്ങളില്‍ മൈതാനത്തിനു സമീപം കുറുക്കന്മാര്‍ വരാറുണ്ട്. ഒരേസമയം അഞ്ച് കുറുക്കന്മാരെ വരെ കണ്ടിട്ടുണ്ട്. മറ്റു കളിക്കാരുടെയും പന്തുകള്‍ ഇവ കടിച്ചെടുത്തു കൊണ്ടുപോയതായി കേട്ടിട്ടുണ്ട്- ഹാങ്ക് പറയുന്നു. ഓഗസ്റ്റ് 18നാണ് സ്പ്രിങ് ഫീല്‍ഡ് കണ്‍ട്രി ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

Other News

  • അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ സ്വന്തം കാര്‍ നല്‍കി മന്ത്രി ഓട്ടോയില്‍ കയറിപോയി
  • കൊക്കൊകോള കഞ്ചാവ് ചേര്‍ത്ത പാനീയം പുറത്തിറക്കുന്നു!
  • വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചു; എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി
  • കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനിച്ച് തമിഴ്‌നാട്ടില്‍ മോഡിയുടെ ജന്മദിനാഘോഷം
  • തമിഴ്‌നാട്ടില്‍ യുവാവിന് കൂട്ടുകാര്‍ വിവാഹദിനത്തില്‍ സമ്മാനമായി നല്‍കിയത് പെട്രോള്‍
  • അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരിച്ച് വിളിച്ചു
  • മ്യൂ​സി​യ​ത്തി​ൽ കൊ​ള്ള; പാ​റ്റ​ക​ളെ​യും ചി​ല​ന്തി​ക​ളെ​യും കാ​ണാ​താ​യി
  • സൗദി വനിതാ പൈലറ്റുകളെ തേടുന്നു: 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍
  • വലിയ അളവില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബൈക്ക്, ലാപ്പ്‌ടോപ്, വാഷിങ് മെഷീന്‍, എസി തുടങ്ങിയവ വാഗ്ദാനം ചെയ്ത് പമ്പുടമകള്‍
  • കാണാതായ 312 രൂപയുടെ കോടതി ഫീസിനെ ചൊല്ലിയുള്ള കേസ് നീണ്ടത് 41 വര്‍ഷം; അനുകൂല വിധി വന്നപ്പോള്‍ പരാതിക്കാരി ഗംഗാദേവി ജീവിച്ചിരിപ്പില്ല
  • യു.പി.എസ്.സി വെബ്‌സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം
  • Write A Comment

     
    Reload Image
    Add code here