" />

ദുരിതാശ്വാസക്യാമ്പില്‍ നൃത്തച്ചുവടുകള്‍ വെച്ച ആസിയാ ബീവിയെ സിനിമയിലെടുത്തു

Thu,Aug 23,2018


കൊച്ചി: പ്രളയത്തില്‍സര്‍വതും നഷ്ടപ്പെട്ട് വിങ്ങുന്ന മനസോടെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയവര്‍ക്കുമുന്നില്‍ കുട്ടികളുമായി ജിമിക്കിക്കമ്മല്‍ പാട്ടിനൊപ്പം നൃത്തച്ചുവടുകള്‍ വെച്ച് ശരിക്കും ആശ്വാസം പകര്‍ന്ന ആസിയ ബീവി എന്ന വനിതാ ട്രാഫിക് വാര്‍ഡന്‍ സിനിമയിലേക്ക്.
മുളന്തുരുത്തിയിലെ ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞ ദിവസം അവിടുത്തെ അന്തേവസികൂടിയായ ആസിയാബീവിയുടെ നേതൃത്വത്തില്‍ ആട്ടവും പാട്ടും അരങ്ങേറിയത്.
എല്ലാവരെയും പോലെ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ എത്തിയതാണ് ആസിയ ബീവിയും. എന്നാല്‍ ആസിയ ബീവിയുടെ നൃത്തം പ്രതീക്ഷകളറ്റ് പല ദുരിതാശ്വാസ ക്യാംപുകളിലും കഴിയുന്നവര്‍ക്ക് ജീവിതത്തിലേക്ക് തിച്ചുവരാനുള്ള ഊര്‍ജമായിരുന്നു.
ഒറ്റ നൃത്തത്തിലൂടെ താരമായ ആസിയ ബീവിയെ ഇനി സിനിമയിലും കാണാം. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന വിനായകന്‍ നായകനായ പുതിയ ചിത്രത്തിലാണ് ആസിയ ബീവിക്ക് അവസരം നല്‍കിയിരിക്കുന്നത്.
മുളന്തുരുത്തി സ്വദേശിനിയായ ആസിയ വൈറ്റില ഹബ്ബിലെ ട്രാഫിക് വാര്‍ഡനാണ്. മൂന്നു കുട്ടികളുടെ അമ്മ കൂടിയാണിവര്‍. ക്യാംപുകളില്‍ കഴിയുന്നവരെ സന്തോഷിപ്പിക്കാനാണ് ആസിയ ബീവി നൃത്തം ചെയ്തത്.
ഫ്രാന്‍സിസ് നൊറാണയുടെ തലതൊട്ടപ്പന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ഷാനവാസ് ബാവക്കുട്ടി ചിത്രം ഒരുക്കുന്നത്. പിഎസ് റഫീക്കിന്റേതാണ് തിരക്കഥ.

Other News

 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • Write A Comment

   
  Reload Image
  Add code here