ചരിത്രത്തിലെ വലിയ ഫ്‌ലോപ്പുമായി ഹോളിവുഡ്; കെവിന്‍ സ്പാസിയുടെ മില്ല്യണയര്‍ ബോയ്‌സ് ക്ലബ് നേടിയത് 601 ഡോളര്‍മാത്രം

Wed,Aug 22,2018


ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്‌ലോപ്പായി മാറിയിരിക്കയാഇണ് കെവിന്‍ സ്പാസിയുടെ മില്ല്യണയര്‍ ബോയ്‌സ് ക്ലബ് എന്ന ചിത്രം. ഒരുമാസത്തെ പ്രദര്‍ശനത്തിനുശേഷം ചിത്രത്തിന്റെ കളക്ഷന്‍ വെറും 601 ഡോളര്‍മാത്രമാണ്. ജൂലൈ 19 നാണ് ചിത്രം റിലീസ് ചെയ്തത്. ലൈംഗികാരോപണം നേരിടുന്ന കെവിന്‍സ്പാസിയുടെ ഇമേജ് ചിത്രത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ജെയിംസ് കോക്‌സ് ഒരുക്കിയിരിക്കുന്ന ചെയ്യുന്ന ഈ ചിത്രം രണ്ടുവട്ടം മികച്ച നടനുള്ള ഓസ്‌ക്കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ കെവിന്‍ സ്പാസിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മോശം സിനിമയാണെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്. ജെയിംസ് കോക്‌സും ക്യാപ്റ്റന്‍ മോസ്‌നറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2010 ലാണ് ബില്യണയര്‍ ബോയ്‌സ് ക്ലബിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പുറത്ത് വരുന്നത്. 2015 ലാണ് സിനിമ ചിത്രീകരിക്കുന്നത്. മൂന്ന് വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്.

നടനും സംവിധായകനുമായ ടോണി മൊന്റാനയക്കം നിരവധിപേര്‍ സ്പാസിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഹോളിവുഡ് സംവിധായകന്‍ ഹാര്‍വി വെയിന്‍സ്റ്റീനെതിരേ സിനിമാലോകത്തിന്റെ വെളിപ്പെടുത്തലുകള്‍ വിവാദമായ അവസരത്തിലാണ് സ്പാസിയ്‌ക്കെതിരെയും ലൈംഗികാരോപണങ്ങളുയര്‍ന്നത്.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here