സര്‍ക്കാര്‍ പരസ്യത്തില്‍ ഭര്‍ത്താവിനെ വെട്ടി ഭാര്യയുടേയും മക്കളുടേയും കൂടെ മറ്റൊരാള്‍; പുലിവാല് പിടിച്ച് തെലങ്കാന സർക്കാർ

Tue,Aug 21,2018


ഹൈദരാബാദ്: പരസ്യം തയ്യാറാക്കിയ തെലുങ്കാന സര്‍ക്കാര്‍ പുലിവാല്‍ പിടിച്ചിരിക്കയാണ്. ആളുമാറിയതാണ് പ്രശ്‌നമായത്. ദമ്പതിമാരായ നയാകുല നാഗരാജുവും ഭാര്യ പദ്മയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ പരസ്യ ഏജൻസിയോട് വിശദീകരണം തേടി. കൊടാടില്‍ നിന്നുള്ള ദമ്പതിമാരായ നാഗരാജുവും ഭാര്യ പത്മയും മകളും അടങ്ങുന്ന കുടുംബത്തിന്റെ ചിത്രം സർക്കാരിന്റെ രണ്ട് പദ്ധതികളുടെ പരസ്യത്തിൽ ഉപയോഗിച്ചിരുന്നു. സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താതാവെന്ന നിലയില്‍ സന്തുഷ്ടരാണ് എന്നതായിരുന്നു പരസ്യം. എന്നാൽ ഇതില്‍ ഒരു പരസ്യത്തില്‍ നാഗരാജുവിന്റെ ചിത്രത്തിനു പകരം മറ്റൊരാളുടെ ചിത്രമാണ് ഉപയോഗിച്ചത്.

ചിത്രം മാറി ഉപയോഗിച്ചതിന്റെ പേരില്‍ ഗ്രാമവാസികള്‍ തന്നെ പരിഹസിക്കുകയാണെന്ന് നാഗരാജു പറഞ്ഞു. ഭാര്യയുടേയും മകളുടേയും കൂടെ മറ്റൊരു വ്യക്തിയുടെ ചിത്രം ഉപയോഗിച്ചത് തങ്ങള്‍ക്ക് അപമാനമായി എന്നും നാഗരാജു പറയുന്നു. പ്രാഥമികാന്വേഷണത്തില്‍ 2013 ഡിസംബറില്‍ എടുത്ത ഫോട്ടോയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഫോട്ടോ ഏതവസരത്തിലും ഉപയോഗിക്കാമെന്ന് ഇരുവരും സമ്മതപത്രം നല്‍കിയതായി പരസ്യ ഏജൻസി അറിയിച്ചിട്ടുണ്ട്.

കാന്തി വെളുഗു(സൗജന്യ നേത്ര പരിശോധന), റൈതു ഭീമ(വിളവ് പരിരക്ഷ) എന്നീ പദ്ധതികള്‍ക്കാണ് ഇവരുടെ ചിത്രം ഉപയോഗിച്ചത്. പരസ്യഏജന്‍സികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

Other News

 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
 • പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ട്രമ്പ്‌
 • ഇന്ത്യയിലെ പട്ടിണിമാറ്റാന്‍ ആളുകളോട് സഹായമഭ്യര്‍ത്ഥിച്ച് ജര്‍മ്മന്‍ ബസ് സ്റ്റാന്റുകളില്‍ പരസ്യം
 • Write A Comment

   
  Reload Image
  Add code here