മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രമ്പ് ദക്ഷിണേഷ്യയുടെ ഭൂപടം വിശദമായി പഠിച്ചിരുന്നു. ഭൂട്ടാന്റെയും നേപ്പാളിന്റെയും പേരുകള്‍ ട്രമ്പ് തെറ്റായാണ് ഉച്ചരിച്ചത്. ഭൂട്ടാന്‍ എന്നതിന് ബട്ടൺ എന്നാണത്രെ ട്രമ്പ് ഉച്ചരിച്ചത്. ഭൂട്ടാനെയും നേപ്പാളിനെയും കുറിച്ച് ട്രമ്പിന് ധാരണയുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളും ഇന്ത്യയുടെ ഭാഗങ്ങളാണെന്നായിരുന്നു ട്രമ്പ് വിചാരിച്ചിരുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു നേതാക്കളുമായുള്ള ടെലഫോണ്‍ സംഭാഷണങ്ങള്‍ക്കിടെയിലെ പിഴവുകള്‍, ഉച്ചാരണപ്പിശകുകള്‍ തുടങ്ങിയവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. " />

നരേന്ദ്രമോഡിയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്താന്‍ തനിക്ക് സാധിക്കുമെന്ന് ട്രമ്പ് പറഞ്ഞതായി റിപ്പോര്‍ട്ട്‌

Tue,Aug 14,2018


വാഷിങ്ടണ്‍: ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ തനിക്കു സാധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ഫലിത രൂപേണ പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തല്‍. പൊളിറ്റിക്കോ മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അതിനു മുമ്പും ട്രമ്പിന്‌ സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊളിറ്റിക്കോ ഇക്കാര്യം പറയുന്നത്.

കഴിഞ്ഞവര്‍ഷം മോഡിയും ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന് മോഡി തനിച്ചാണ് എത്തുന്നത് എന്നറിഞ്ഞപ്പോഴായിരുന്നു ട്രമ്പിന്‌ ന്റെ അഭിപ്രായപ്രകടനം. "ആ ഞാന്‍ വിചാരിക്കുന്നു എനിക്ക് അദ്ദേഹത്തിന് ഒരു പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ സാധിക്കുമെന്ന്"- ട്രമ്പ് പറഞ്ഞു.

മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രമ്പ് ദക്ഷിണേഷ്യയുടെ ഭൂപടം വിശദമായി പഠിച്ചിരുന്നു. ഭൂട്ടാന്റെയും നേപ്പാളിന്റെയും പേരുകള്‍ ട്രമ്പ് തെറ്റായാണ് ഉച്ചരിച്ചത്. ഭൂട്ടാന്‍ എന്നതിന് ബട്ടൺ എന്നാണത്രെ ട്രമ്പ് ഉച്ചരിച്ചത്. ഭൂട്ടാനെയും നേപ്പാളിനെയും കുറിച്ച് ട്രമ്പിന് ധാരണയുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളും ഇന്ത്യയുടെ ഭാഗങ്ങളാണെന്നായിരുന്നു ട്രമ്പ് വിചാരിച്ചിരുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു നേതാക്കളുമായുള്ള ടെലഫോണ്‍ സംഭാഷണങ്ങള്‍ക്കിടെയിലെ പിഴവുകള്‍, ഉച്ചാരണപ്പിശകുകള്‍ തുടങ്ങിയവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Other News

  • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
  • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
  • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
  • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
  • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
  • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
  • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
  • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
  • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
  • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
  • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
  • Write A Comment

     
    Reload Image
    Add code here