യുവാവിന്റെ ഉറക്കം കെടുത്തിയ അക്രമിയെ കസ്റ്റഡിയിലെടുക്കാനെത്തിയ ജര്‍മന്‍ പോലീസ് ഒരടിപോലും പൊക്കമില്ലാത്ത പ്രതിയെ കണ്ട് ഞെട്ടി

Sun,Aug 12,2018


ബെര്‍ലിന്‍: യുാവവിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയും ഊണിലും ഉറക്കത്തില്‍ പോലും സ്വസ്ഥത കെടുത്തുകയും ചെയ്ത ശല്യക്കാരനെ തേടിയെത്തിയ പോലീസ് പ്രതിയെകണ്ട് ശരിക്കും ഞെട്ടി.
ഒരടി പോലും ഉയരമില്ലാത്ത ഒരു ചെറിയ അണ്ണാന്‍ കുഞ്ഞ്. ജര്‍മ്മനിയിലെ കാള്‍സുറേയിലെ പോലീസുകാരെ തേടി യുവാവിന്റെ സഹായാഭ്യര്‍ത്ഥന വന്നതോടെയാണ് വിചിത്രമായ സംഭവും പുറത്താകുന്നത്.
തെരുവില്‍ ആക്രമിക്കപ്പെടുകയാണെന്നും എത്രയും വേഗം രക്ഷിക്കണമെന്നായിരുന്നു യുവാവിന്റെ പരാതി. ഇതെതുടര്‍ന്നാണ് പോലീസ് അക്രമിയെതേടി സംഭവസ്ഥലത്തെത്തിയത്. അണ്ണാന്‍ കുഞ്ഞിനെ കസ്റ്റഡിയിലെടുത്തത്.
അണ്ണാന്‍കുഞ്ഞ് ഏറെ നേരമായി തന്നെ പിന്തുടരുന്നതില്‍ പരിഭ്രാന്തനായാണ് യുവാവ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. സ്ഥലത്തെത്തിയ പോലീസുകാര്‍ ഏറെ കഷ്ടപ്പെട്ടിട്ടും യുവാവിന്റെ പിന്നാലെ കൂടിയ അണ്ണാന്‍കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനായില്ല.
ഒടുവില്‍ കുസൃതികള്‍ക്കിടെ അറിയാതെ അണ്ണാന്‍കുഞ്ഞ് ഉറങ്ങിയതോടെയാണ് പോലീസുകാര്‍ അതിനെ പിടികൂടിയത്. അക്രമിയെ പിടികൂടിയ പോലീസ് സംഘം അതിനെ ദത്തെടുത്ത് വളര്‍ത്താനും തീരുമാനിച്ചു.
തങ്ങളെ ചുറ്റിച്ച വികൃതിക്ക് അവര്‍ പുതിയ പേരുമിട്ടുകാള്‍ ഫ്രെഡ്റിച്ച്. അണ്ണാന്‍കുഞ്ഞ് ഇപ്പോള്‍ കാള്‍സുറേയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണുള്ളത്.

Other News

 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനക്ക്
 • Write A Comment

   
  Reload Image
  Add code here