സിയാറ്റിലിൽ മെക്കാനിക്ക് വിമാനം തട്ടിയെടുത്ത് പറന്നു

Sat,Aug 11,2018


സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിലിൽ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനവുമായി മെക്കാനിക്ക് കടന്നു. വിമാനത്തിൽ യാത്രക്കാരാരുമില്ലായിരുന്നെങ്കിലും തട്ടിയെടുത്തയാളുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയാനാകാത്തത് പരിഭ്രാന്തിക്കിടയാക്കി. അലാസ്‌ക എയര്‍ലൈന്‍സിന്റെ 76 സീറ്റുകളുള്ള ഹൊറിസോണ്‍ എയര്‍ ക്യൂ 400 വിമാനമാണ് സിയാറ്റിൽ ടാസ്കോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാത്രി തട്ടിയെടുത്തത്.

വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനം എയർട്രാഫിക് കൺട്രോൾ ബോർഡിന്റെ അനുവാദം കൂടാതെ പറന്നുയരുകയായിരുന്നു. ഉടൻ തന്നെ രണ്ട് സൈനിക വിമാനങ്ങൾ ഈ വിമാനത്തെ പിന്തുടർന്നു. എന്നാല്‍ അൽപ സമയത്തിന് ശേഷം വിമാനത്താവളത്തിന് 40 മൈൽ തെക്കുവടക്ക് കെട്രോൺ ദ്വീപിൽ വിമാനം തകർന്നു വീണു. വിമാനം പറത്തുന്നതിലെ പരിചയക്കുറവായിരിക്കാം വിമാനം തകരാൻ കാരണമെന്നും സംഭവത്തിന് തീവ്രവാദ ബന്ധമൊന്നും ഇല്ലെന്നും അധികൃതർ അറിയിച്ചു.

വിമാനം തട്ടിയെടുത്തയാൾ ഇതേ കമ്പനിയിലുള്ള 29 വയസുള്ള എൻജിനീയർ ആണെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 9/11 വ്യോമാക്രണത്തിന്റെ പശ്ചാത്തലത്തിൽ വിമാനം തട്ടിയെടുത്തത് ഏറെ പരിഭ്രാന്തിക്കിടയാക്കിയിരുന്നു.

Other News

 • അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ സ്വന്തം കാര്‍ നല്‍കി മന്ത്രി ഓട്ടോയില്‍ കയറിപോയി
 • കൊക്കൊകോള കഞ്ചാവ് ചേര്‍ത്ത പാനീയം പുറത്തിറക്കുന്നു!
 • വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചു; എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി
 • കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനിച്ച് തമിഴ്‌നാട്ടില്‍ മോഡിയുടെ ജന്മദിനാഘോഷം
 • തമിഴ്‌നാട്ടില്‍ യുവാവിന് കൂട്ടുകാര്‍ വിവാഹദിനത്തില്‍ സമ്മാനമായി നല്‍കിയത് പെട്രോള്‍
 • അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരിച്ച് വിളിച്ചു
 • മ്യൂ​സി​യ​ത്തി​ൽ കൊ​ള്ള; പാ​റ്റ​ക​ളെ​യും ചി​ല​ന്തി​ക​ളെ​യും കാ​ണാ​താ​യി
 • സൗദി വനിതാ പൈലറ്റുകളെ തേടുന്നു: 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍
 • വലിയ അളവില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബൈക്ക്, ലാപ്പ്‌ടോപ്, വാഷിങ് മെഷീന്‍, എസി തുടങ്ങിയവ വാഗ്ദാനം ചെയ്ത് പമ്പുടമകള്‍
 • കാണാതായ 312 രൂപയുടെ കോടതി ഫീസിനെ ചൊല്ലിയുള്ള കേസ് നീണ്ടത് 41 വര്‍ഷം; അനുകൂല വിധി വന്നപ്പോള്‍ പരാതിക്കാരി ഗംഗാദേവി ജീവിച്ചിരിപ്പില്ല
 • യു.പി.എസ്.സി വെബ്‌സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം
 • Write A Comment

   
  Reload Image
  Add code here