ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ 'ആടിനെ' റെയില്‍വേ ലേലം ചെയ്ത് വിറ്റു

Fri,Aug 03,2018


മുംബൈ: യജമാനനോടൊപ്പം ടിക്കറ്റില്ലാതെ യാത്രചെയ്യാനെത്തിയ ആടിനെ റെയില്‍വേ ലേലം ചെയ്തു വിറ്റു. ചൊവ്വാഴ്ച വൈകിട്ട് മഹാരാഷ്ട്രയിലെ മസ്ജിദ് സ്റ്റേഷനിലാണ് സംഭവം. ആടിനെയും കൂട്ടി എത്തിയ യാത്രക്കാരനോട് ടിക്കറ്റ് പരിശോധകന്‍ രാം കാപ്‌തെ അനുമതി പത്രം ആവശ്യപ്പെടുകയായിരുന്നു. റെയില്‍വേ നിയമപ്രകാരം, മറ്റു യാത്രക്കാര്‍ക്ക് അസൗകര്യത്തിനും അപകടത്തിനും കാരണമായേക്കും എന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളെ യാത്രക്കാര്‍ക്കൊപ്പം അനുവദിക്കാറില്ല. നിര്‍ബന്ധമാണെങ്കില്‍ പ്രത്യേക അനുമതി പത്രം വാങ്ങിയ ശേഷം ഇവയെ ലഗേജ് കമ്പാര്‍ട്ട്‌മെന്റിലാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കൈവശം ടിക്കറ്റോ ആടിനെ കൊണ്ടുപോകാന്‍ ആവശ്യമായ അനുമതിപത്രമോ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ആടിനെയും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ ആടിനെ ഏറ്റെടുത്തു. ബസന്തി എന്നു പേരും നല്‍കി. പിന്നീട് അതിനെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലെത്തിച്ചു. ബുധനാഴ്ച വരെ ആടിനെ അന്വേഷിച്ച് ആരും എത്താത്തതിനെ തുടര്‍ന്ന് ആടിനെ വിറ്റഴിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മൂവായിരം രൂപ ലേലത്തുക നിശ്ചയിച്ചെങ്കിലും 2500 രൂപയ്ക്കാണ് ആട് വിറ്റുപോയതെന്ന് അധികൃതര്‍ പറഞ്ഞു. പശ്ചിമ ബംഗാള്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ എന്നയാളാണ് ആടിനെ വാങ്ങിയത്.

Other News

  • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
  • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
  • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
  • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
  • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
  • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
  • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
  • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
  • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
  • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
  • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
  • Write A Comment

     
    Reload Image
    Add code here