ഓസ്‌ട്രേലിയയിലെ മാസ്റ്റര്‍ ഷെഫ് മല്‍സരത്തില്‍ ഇന്ത്യക്കാരന്‍ വിജയി, സമ്മാനം ഒരുകോടി എഴുപത്തിയൊന്നു ലക്ഷം രൂപ !

Fri,Aug 03,2018


ഓസ്‌ട്രേലിയയില്‍ നടന്ന മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയ 2018 മല്‍സരത്തില്‍ ഇന്ത്യക്കാരനായ സാഷി ചെലിയാ വിജയിയായി . അഡലെയ്ഡില്‍ പ്രിസണ്‍ ഗാര്‍ഡായി ജോലി ചെയ്യുന്ന സാഷി നൂറില്‍ തൊണ്ണൂറ്റിമൂന്ന് പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. മാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയ ട്രോഫിയും ഒരു കോടി എഴുപത്തിയൊന്നു ലക്ഷം രൂപയുമാണ് സാഷിക്കു ലഭിച്ചത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബെന്‍ ബോര്‍ഷിന് ഏഴുപത്തിയേഴു പോയിന്റ് ആണ് ലഭിച്ചത്. ഇരുപത്തിയേഴു ലക്ഷമാണ് ബോര്‍ഷിനു ലഭിച്ചത്.

സാഷി ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ സാമ്പല്‍ പ്രോണ്‍സ് സ്റ്റാര്‍ട്ടറിന് മുപ്പതു പോയിന്റ് ലഭിച്ചിരുന്നു. ശേഷം തയ്യാറാക്കിയ മീന്‍കറി 27 പോയിന്റും നേടി. എന്നാല്‍ ബോര്‍ഷിന് ആദ്യഘട്ടത്തില്‍ നേടാനായത് നാല്‍പത്തിയൊന്നു പോയിന്റ് മാത്രമാണ്. രണ്ടാംഘട്ടത്തില്‍ സാഷിയേക്കാള്‍ മുന്നിട്ടുനിന്നത് ബോര്‍ഷ് ആയിരുന്നു.

Other News

 • അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ സ്വന്തം കാര്‍ നല്‍കി മന്ത്രി ഓട്ടോയില്‍ കയറിപോയി
 • കൊക്കൊകോള കഞ്ചാവ് ചേര്‍ത്ത പാനീയം പുറത്തിറക്കുന്നു!
 • വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചു; എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി
 • കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനിച്ച് തമിഴ്‌നാട്ടില്‍ മോഡിയുടെ ജന്മദിനാഘോഷം
 • തമിഴ്‌നാട്ടില്‍ യുവാവിന് കൂട്ടുകാര്‍ വിവാഹദിനത്തില്‍ സമ്മാനമായി നല്‍കിയത് പെട്രോള്‍
 • അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരിച്ച് വിളിച്ചു
 • മ്യൂ​സി​യ​ത്തി​ൽ കൊ​ള്ള; പാ​റ്റ​ക​ളെ​യും ചി​ല​ന്തി​ക​ളെ​യും കാ​ണാ​താ​യി
 • സൗദി വനിതാ പൈലറ്റുകളെ തേടുന്നു: 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍
 • വലിയ അളവില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബൈക്ക്, ലാപ്പ്‌ടോപ്, വാഷിങ് മെഷീന്‍, എസി തുടങ്ങിയവ വാഗ്ദാനം ചെയ്ത് പമ്പുടമകള്‍
 • കാണാതായ 312 രൂപയുടെ കോടതി ഫീസിനെ ചൊല്ലിയുള്ള കേസ് നീണ്ടത് 41 വര്‍ഷം; അനുകൂല വിധി വന്നപ്പോള്‍ പരാതിക്കാരി ഗംഗാദേവി ജീവിച്ചിരിപ്പില്ല
 • യു.പി.എസ്.സി വെബ്‌സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം
 • Write A Comment

   
  Reload Image
  Add code here