എയര്‍ഹോസ്റ്റസായ അമ്മ ജോലി ചെയ്യുന്ന വിമാനം പറപ്പിച്ച് മകള്‍; സംഭവം അമ്മയുടെ വിരമിക്കല്‍ വേളയില്‍

Wed,Aug 01,2018


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നിന്ന് 38 വര്‍ഷത്തെ സേവനത്തിന് ശേഷം അമ്മ വിരമിക്കുമ്പോള്‍ അവര്‍ ജോലി ചെയ്തിരുന്ന വിമാനം പറത്തി മകള്‍ ചരിത്രം കുറിച്ചു. എയര്‍ ഇന്ത്യ ജോലിക്കാരിയായിരുന്ന പൂജ ചിന്‍ചന്‍കറിന്റെ മകള്‍ അഷ്‌റിത ചിന്‍ചന്‍കറിനാണ് ഈ അപൂര്‍വ്വ നിയോഗമുണ്ടയത്.38 വര്‍ഷത്തെ സര്‍വീസിനു ശേഷം ചൊവ്വാഴ്ച്ചയാണ് പൂജ വിരമിച്ചത്. എയര്‍ ഇന്ത്യയുടെ മുബൈ-ബാഗ്ലൂര്‍ മൂബൈ വിമാനത്തിലായിരുന്നു പൂജ സര്‍വീസിലെ അവസാന ദിവസം ജോലി ചെയ്തത്. ഇതേ വിമാനത്തിന്റെ പൈലറ്റായിരുന്ന മകള്‍ അഷ്‌റിത ചിന്‍ചന്‍കര്‍ ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചു.

വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ 10 മിനിട്ട് മുന്‍പ് പ്രധാന പൈലറ്റ് പൂജയുടെ വിരമിക്കല്‍ യാത്രക്കാരോട് പങ്കുവെച്ചു. വിമാനത്തിലെ യാത്രക്കാര്‍ കൈയടിച്ചുകൊണ്ടാണ് പൂജയെ വരവേറ്റത്. 1980 ലാണ് പൂജ ചിന്‍ചന്‍കര്‍ എയര്‍ ഇന്ത്യയില്‍ ജോയിന്‍ ചെയ്തത്. 1981 മാര്‍ച്ച് മുതല്‍ മുബൈയില്‍ നിന്നുള്ള വിമാനത്തില്‍ ജോലി ആരംഭിച്ചു. അഷ്‌റിത 2016 ലാണ് പൈലറ്റ് ആയി ജോലി ആരംഭിച്ചത്. അഷ്‌റിത ഒരു മാധ്യമ വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീട് കാനഡയില്‍ നിന്നും പൈലറ്റ് ലൈസന്‍സ് കിട്ടിയ അഷ്‌റിതയ്ക്ക് സ്വകാര്യ എയര്‍ലൈന്‍സില്‍ നിന്നും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അഷ്‌റിതയ്ക്ക് എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യാനായിരുന്നു ആഗ്രഹം.

വിരമിച്ച ദിവസം തന്റെ മകള്‍ പറപ്പിക്കുന്ന വിമാനത്തില്‍ ജോലിചെയ്യണമെന്ന ആഗ്രഹം പൂജ ചിന്‍ചന്‍കര്‍ തന്റെ മകളോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച്ച വിമാനത്താവളത്തിലെത്തിയപ്പോള്‍ മാത്രമാണ് മകള്‍ തന്റെ സ്വപ്നം സാധ്യമാക്കിയ വിവരം അറിഞ്ഞത്. വിമാനത്താവളത്തിലെ അധികൃതരോട് അര്‍ഷിത പറഞ്ഞ് എല്ലാം ഒരുക്കങ്ങളും നടത്തിയിരുന്നു. അമ്മയുടെ ആഗ്രഹം സാധിപ്പിച്ച് കൊടുത്തതില്‍ ഒട്ടേറെ സന്തോഷം ഉണ്ടെന്നും ഇതിനു സഹകരിച്ച എയര്‍പ്പോര്‍ട്ട് മാനേജ്‌മെന്റിനോട് വളരെ നന്ദിയുണ്ടെന്നും അഷ്‌റിത പറഞ്ഞു.

Other News

 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
 • പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ട്രമ്പ്‌
 • ഇന്ത്യയിലെ പട്ടിണിമാറ്റാന്‍ ആളുകളോട് സഹായമഭ്യര്‍ത്ഥിച്ച് ജര്‍മ്മന്‍ ബസ് സ്റ്റാന്റുകളില്‍ പരസ്യം
 • കടലിനു നടുവില്‍ അഗ്നി പര്‍വതം പൊട്ടി ഉയര്‍ന്നുവന്ന പുതിയ ദ്വീപില്‍ പുതിയ ആവാസ വ്യവസ്ഥ രൂപപ്പെട്ടു
 • ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൊല്ലാക്കയെ ഇസ്രായേല്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു!
 • Write A Comment

   
  Reload Image
  Add code here