86ാം വയസ്സില്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് രൂപാബതി ശ്രദ്ധനേടി!

Tue,Jul 31,2018


കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു മുത്തശ്ശിയുടെ പ്രകടനം കണ്ട് കാണികളൊക്കെ അന്തംവിട്ടു. 72 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച രൂപോബതിയുടെ പ്രായം 86 വയസ്സാണ്. 50 കിലോ ഭാരം പൊക്കിയ ശേഷം കാല്‍മുട്ടില്‍ ചെറിയൊരു വേദന വന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്ന് ഇവര്‍ പറയുന്നു. മണിപ്പൂരിലെ ഇംഫാലില്‍ നിന്നുള്ള ഈ മുത്തശ്ശി കഴിഞ്ഞ വര്‍ഷമാണ് പവര്‍ ലിഫ്റ്റിങ്ങ് പരിശീലിക്കാന്‍ തുടങ്ങിയത്. അതിന് മുന്‍പ് അത്‌ലറ്റിക്‌സില്‍ സജീവമായിരുന്നു. അഞ്ചാം വയസ്സ് മുതല്‍ ഓട്ടം, ചാട്ടം, ഹര്‍ഡില്‍സ്, ഷോട്ട് പുട്ട് എന്നിങ്ങനെ കായിക ഇനങ്ങളില്‍ മത്സരിക്കുമായിരുന്നു. മണിപ്പൂര്‍ സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരങ്ങളില്‍ പങ്കെടുത്തു. 1949-ല്‍ 17-ാം വയസ്സില്‍ വിവാഹം കഴിഞ്ഞതോടെ കുറച്ചുകാലം ട്രാക്കും ഫീല്‍ഡും വിട്ടു. 32-കാരനായ കോ ഓപ്പറേറ്റീബ് ബാങ്കിലെ ഉദ്യോഗസ്ഥന്‍ ഗോയ്ഡുവായിരുന്നു രൂപോബതിയുടെ വരന്‍. പിന്നീട്‌ ഇംഫാലിലെ പ്രൈമറി സ്‌കൂളില്‍ ടീച്ചറായി വീണ്ടും ഗ്രൗണ്ടിലെത്തി. കുട്ടികളെ അത്‌ലറ്റിക്‌സിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു. 85-ാം വയസ്സില്‍ രൂപോബതി പുതിയൊരു പരീക്ഷണത്തിന് മുതിര്‍ന്നു. പവര്‍ലിഫ്റ്റിംഗില്‍ ഒരു കൈ നോക്കുക. അതിപ്പോഴും തുടരുന്നു.

അത്‌ലറ്റിക്‌സ് വേദികളില്‍ നിന്ന് പരിചയപ്പെട്ട കൂട്ടുകാരി സുശീലയായിരുന്നു വഴികാട്ടി. മൂന്നു പെണ്‍മക്കളും രണ്ട് ആണ്‍മക്കളും അതില്‍ 16 പേരകുട്ടികളുമായി ഇംഫാലില്‍ ജീവിതം ആസ്വദിക്കുകയാണ് ഇപ്പോഴും ഈ മുത്തശ്ശി.

Other News

 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • Write A Comment

   
  Reload Image
  Add code here