വീടിനടുത്ത് സ്വന്തം ശവക്കുഴിയൊരുക്കി എഴുപതുകാരന്‍

Mon,Jul 30,2018


ഗുണ്ടൂര്‍: സ്വയം നിര്‍മ്മിച്ച ശവക്കുഴിയില്‍ ഇറങ്ങി മരിക്കാനാഞ്ഞ എഴുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിനടുത്തുള്ള ലാച്ചി റെഡ്ഢിയാണ് വീടിനടുത്ത് പത്തടിതാഴ്ചയില്‍ ശവക്കുഴി പണിതത്. പിന്നീട് അതില്‍ ഇറങ്ങി കോണ്‍ക്രീറ്റ് സ്ലാബുകൊണ്ട് മൂടാനായിരുന്നു പദ്ധതി. ഇതിനായി കലക്ടറുടെ അനുമതിയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കലക്ടര്‍ ഉടന്‍ തന്നെ പോലീസുമായി ബന്ധപ്പെടുകയും ഇയാളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

വര്‍ഷങ്ങളായി പൂജയും പ്രാര്‍ത്ഥനകളും ശീലമാക്കിയ ലാച്ചി റെഡ്ഢി സ്വയം ശവസംസ്‌ക്കാരം നടത്താന്‍ തുനിഞ്ഞതിന് കാരണമായി പറഞ്ഞത് ദൈവം വിളിക്കുന്നുവെന്നാണ്. തന്റെ മക്കളെല്ലാം നല്ലനിലയിലായെന്നും ദൈവം തന്നെ വിളിക്കുന്നുണ്ടെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ആത്മഹത്യാ കുറ്റത്തിന് അറസ്റ്റ് ചെയ്ത് അകത്തിടുമെന്ന് അറിയിച്ചതോടെ ഇയാള്‍ ഉദ്യമത്തില്‍ നിന്നും പിന്മാറി.

Other News

 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • ആറുവര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹം കഴിച്ചവള്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി; തേപ്പ് കിട്ടിയ ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു
 • ആമസോണില്‍ ചിരട്ടയ്ക്ക് വില മൂവായിരം!
 • 73കാരനായ ഇംഗ്ലീഷ് മേയര്‍ക്ക് വധു ഫിലിപ്പീന്‍സില്‍ നിന്നും കുടിയേറിയ 30 കാരി!
 • യു.എസിൽ ഭരണസ്തംഭനം വിവാഹങ്ങളേയും ബാധിക്കുന്നു; പ്രതിസന്ധി നേരിടാൻ പ്രണയ നിയമം (ലവ് ആക്ട്)
 • Write A Comment

   
  Reload Image
  Add code here