ടിപ്പുസുല്‍ത്താന്റെ കാലത്തെ റോക്കറ്റുകളുടെ ശേഖരം കിണറ്റില്‍ കണ്ടെത്തി

Sun,Jul 29,2018


ബംഗളുരു: ടിപ്പു സുല്‍ത്താന്റെ കാലത്ത് സൂക്ഷിച്ചിരുന്നതെന്നു കരുതുന്ന വന്‍ ആുധ ശേഖരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ആയിരത്തിലേറെ റോക്കറ്റുകളും ഷെല്ലുകളും മറ്റു വെടിക്കോപ്പുകളുമാണ് പുരാവസ്തു ഗവേഷകര്‍ ര്‍ണാടകയിലെ ഷിവമൊഗ്ഗ ജില്ലയില്‍ ബിഡനൂരു കോട്ടയിലെ ഒരു കിണറ്റില്‍ നിന്ന് കണ്ടെടുത്തത്.
വെള്ളം വറ്റി ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ ഈ ആയുധങ്ങള്‍ ശേഖരിച്ചു വച്ച നിലയിലായിരുന്നുവെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ശേജേശ്വര നായക പറഞ്ഞു.
2002ല്‍ ഇവിടെ നിന്ന് യാദൃച്ഛികമായി തുരുമ്പു പിടിച്ച് ദ്രവിച്ച 160 റോക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. ഇവ പിന്നീട് വിശദമായ പഠനങ്ങള്‍ക്കു വിധേയമാക്കി ടിപ്പുവിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന റോക്കറ്റുകളാണെന്ന് 2007ലാണ് സ്ഥിരീകരിച്ചത്. പിന്നീട് പുരാവസ്തു വകുപ്പ് പ്രദേശക്ക് കൂടുതല്‍ ഉദ്ഖനനം നടത്തുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച വന്‍ റോക്കറ്റു ശേഖരം കണ്ടെത്തിയത്.
വരണ്ട കിണറിലെ ചെളിയില്‍ വെടിമരുന്നിന്റെ ഗന്ധം തിരിച്ചറിഞ്ഞാണ് കിണറ്റില്‍ ഉദ്ഖനനം നടത്താന്‍ പുരാവസ്തു ഗവേഷകരെ പ്രേരിപ്പിച്ചത്.
റോക്കറ്റുകളും ഷെല്ലുകളും കൂട്ടിയിട്ട നിലയിലായിരുന്നു. പൊട്ടാസ്യം നൈട്രേറ്റ്, ചാര്‍ക്കോള്‍, മഗ്‌നീഷ്യം പൊടി എന്നിവ ഇവയില്‍ നിറച്ച നിലയിലായിരുന്നു. പുരാവസ്തു ഗവേഷകര്‍, ഉദ്ഖനന വിദഗ്ധര്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന 15 അംഗ സംഘമാണ് ഇവ കുഴിച്ചെടുത്തത്.
ബുധനാഴ്ച തുടങ്ങിയ ഉദ്ഖനനം ശനിയാഴ്ച വരെ നീണ്ടു. ഈ ആയുധ ശേഖരം ശിവമൊഗ്ഗയിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.
പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ രാജ്യം ഭരിച്ച ടിപ്പു സുല്‍ത്താന്റെ സൈന്യം ബ്രിട്ടീഷുകാര്‍ക്കെതിരായ മുന്നേറ്റങ്ങളെ തടയാന്‍ നിരവധി യുദ്ധങ്ങളില്‍ റോക്കറ്റ് ഉപയോഗിച്ചതായി ചരിത്രം പറയുന്നു.
1750 മുതല്‍ 1799 വരെയായിരുന്നു മൈസൂര്‍ നാട്ടുരാജ്യം ടിപ്പു ഭരിച്ചത്. പലതവണ ബ്രിട്ടീഷ് സേനയെ തോല്‍പ്പിച്ച ടിപ്പു 1799ല്‍ മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തു വച്ച് ബ്രിട്ടീഷുകാരാല്‍ കൊല്ലപ്പെടുകയായിരുന്നു.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here