യോഗി ആദിത്യനാഥിന് മുമ്പിൽ മുട്ടി കുത്തി നിന്ന് അദ്ദേഹത്തെ പൂജിക്കുന്ന പോലീസുകാരന്റെ ചിത്രം വൈറലായി

Sat,Jul 28,2018


ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുമ്പിൽ മുട്ടി കുത്തി നിന്ന് അദ്ദേഹത്തെ പൂജിക്കുന്ന പോലീസുകാരന്റെ ചിത്രം ചർച്ചയാവുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൂജിതനും ഉദ്യോഗസ്ഥര്‍ ഭക്തരും പാദസേവകരുമായി ചിത്രീകരിക്കപ്പെടുന്ന പോസ്റ്റ് പ്രവീണ്‍ കുമാര്‍ സിങ്ങ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആണ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഗോരഖ്പുരിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആണ് പ്രവീണ്‍കുമാര്‍. അദ്ദേഹം മുട്ടില്‍ നിന്നു കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്ന് ആശീര്‍വാദം വാങ്ങുന്ന ഫോട്ടോയാണ് ഷെയര്‍ ചെയ്തത്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ തന്ത്രി കൂടിയായ യോഗി ആദിത്യനാഥിനെ യൂണിഫോമിലുള്ള പോലീസുകാരൻ പൂജിക്കുന്നുവെന്നതാണ് വിമർശനങ്ങളുടെ ശക്തി കൂടാൻ കാരണം.

യോഗിയോടൊപ്പം ഒന്നിച്ചുള്ള ഒന്നിലധികം ഫോട്ടോകള്‍ പ്രവീണ്‍കുമാര്‍ സിങ്ങ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ചെയ്തിട്ടുണ്ട്. ഫോട്ടോയില്‍ യോഗിക്ക് മാല ചാര്‍ത്തുന്ന പ്രവീണ്‍കുമാറിനെ കാണാം. കൈകൂപ്പി മുട്ടില്‍ നില്‍ക്കുന്ന പ്രവീണ്‍ കുമാറിന് യോഗി ആദിത്യനാഥ് ചന്ദനം ചാർത്തുന്ന ഫോട്ടോയും ഭയ ഭക്തിബഹുമാനത്തോടെ മുട്ടികുത്തി നിൽക്കുന്ന പ്രവീണ്‍കുമാർ യോഗി ആദിത്യനാഥിന് തിലകം ചാര്‍ത്തുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഫീലിങ്ങ് ബ്ലസ്ഡ് എന്ന ഇമോജിയോടൊപ്പമാണ് പ്രവീണ്‍കുമാര്‍ യോഗിയുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗോരഗ്‌നാഥ് ക്ഷേത്രത്തില്‍ ഗുരുപൂര്‍ണിമയുടെ ഭാഗമായി യോഗിയെത്തിയപ്പോഴാണ് പ്രവീണ്‍കുമാര്‍ പൂജിച്ചത്. ഗോരഖ്പുരിലെ സര്‍ക്കിള്‍ ഓഫീസറാണ് പ്രവീണ്‍കുമാര്‍ സിങ്ങ്. യൂണിഫോമിട്ട് പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പൂജയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

"ഒരു വ്യക്തിക്ക് ആരുടെ മുന്നിലും മുട്ടുകുത്തി അയാളെ പൂജിക്കാം, മതാചാരങ്ങള്‍ അനുഷ്ടിക്കാം.പക്ഷേ അത് ഔദ്യോഗിക വേഷത്തിലാകുമ്പോള്‍ മുട്ടുമടക്കി നിലത്തിഴയുന്നത് ജനാധിപത്യം കൂടിയാണ്" എന്നാണ് ഫോട്ടോയോട് ചില സാമൂഹിക വിമർശകർ പ്രതികരിച്ചിരിക്കുന്നത്.

Other News

 • 83ാം വയസ്സില്‍ മ്യൂസിക്ക് ആല്‍ബം, 90 ല്‍ സ്‌കൈ ഡൈവിംഗ്!
 • മൂക്കുകുത്തുന്നതിനിടെ പേടിച്ച് കരയുന്ന യുവതിയുടെ വീഡിയോ വൈറല്‍!
 • ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍
 • 'ലോക മുത്തച്ഛന്‍' നൂറ്റിപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • Write A Comment

   
  Reload Image
  Add code here