ഹയ്ദി സാദിയ സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍ജെന്‍ഡര്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി

Fri,Jul 27,2018


തിരുവനന്തപുരം- കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ജേര്‍ണലിസം വിദ്യാര്‍ഥിയായി തൃശൂര്‍ സ്വദേശി ഹെയ്ദി സാദിയ.
തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഹെയ്ദി സാദിയ പഠനം തുടങ്ങിയത്. നേരത്തെ.ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ എഴുത്ത് പരീക്ഷയിലും, അഭിമുഖത്തിലും നല്ല മാര്‍ക്ക് കരസ്ഥമാക്കിയാണ് സാദിയ ഈ നേട്ടം കൈവരിച്ചത്. എറണാകുളം സെന്റ് തേരേസാസില്‍ നിന്ന് പോസ്റ്റുഗ്രാജുവേഷന്‍ കഴിഞ്ഞതിനു ശേഷമാണ് ഹെയ്ദി സാദിയ മാധ്യമ പഠനത്തിലേക്കു തിരിഞ്ഞത്.
നാവുവര്‍ഷം മുമ്പാണ് തന്റെ സ്വത്വത്തെക്കുറിച്ച് ഹെയ്ദിക്ക് ബോധ്യം വന്നത്. തുടര്‍ന്ന് നിരവധി എതിര്‍പ്പുകള്‍ മറികടന്ന് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി.
തന്നെ പോലെ സംഘര്‍ഷങ്ങളനുഭവിക്കുന്ന ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും സാമൂഹിക ഇടപെടലുകലും വിനമയവും എളുപ്പമാക്കാനും വേണ്ടിയാണ് മാധ്യമ പ്രവര്‍ത്തന മേഖല തിരഞ്ഞെടുത്തതെന്നും ഹെയ്ദി സാദിയ പറഞ്ഞു.

Other News

 • ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്‌നി മേഗന്‍ മാര്‍കിള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
 • അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
 • Write A Comment

   
  Reload Image
  Add code here