ഒക്കലഹോമയിലെ തടാകത്തില്‍ നിന്നും പിടികൂടിയ മത്സ്യത്തിന് മനുഷ്യപല്ലുകള്‍!

Thu,Jul 26,2018


ഒക്കലഹോമയില്‍ താമസിക്കുന്ന പതിനൊന്നുകാരിയായ കെന്നഡി സ്മിത്തിന്റെ ചൂണ്ടയില്‍ അന്ന് കുരുങ്ങിയത് ഒരു അപൂര്‍വ മത്സ്യം. മനുഷ്യമാംസം ഭക്ഷിക്കുന്ന പിരാനയുടെ വര്‍ഗത്തില്‍ പെട്ട പാക്കുവെന്ന മത്സ്യമാണ് ഫോര്‍ട്ട് കോബ് തടാകത്തില്‍ നിന്നും സ്മിത്തിന്റെ ചൂണ്ടയില്‍ കുരുങ്ങിയത്. പല്ലുകളോടു കൂടിയ ഇവയ്ക്ക് ഇവയ്ക്ക് മനുഷ്യനെപ്പോലെ ചവയ്ക്കാനാകും.

ആമസോണ്‍ കാടുകളിലും ഒറിന്‍കോ മലയടിവാരത്തിലെ നദികളിലും മാത്രം കാണപ്പെടുന്ന ഈ മത്സ്യത്തെ ഫോര്‍ട്ട് കോബ് തടാകത്തില്‍ കണ്ടെത്തിയത് ആദ്യം ഏവരേയും അത്ഭുതപ്പെടുത്തി. അക്വേറിയത്തില്‍ വളര്‍ത്താനാകാത്തവിധം വലുതാകുമ്പോള്‍ ആളുകള്‍ കായലില്‍ ഒഴുക്കിവിട്ടതാകാം ഇവയെന്നാണ് നിഗമനം.

അപൂര്‍വ്വമാണെങ്കിലും ഈ മത്സ്യം ബന്ധുവായ പിരാനയെപ്പോലെതന്നെ അപകടകാരികളാണ്. നീന്തല്‍ക്കാരുടെ ജനനേന്ദ്രിയങ്ങളില്‍ ഇവ കടിച്ച് പരിക്കേല്‍പിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Other News

 • 83ാം വയസ്സില്‍ മ്യൂസിക്ക് ആല്‍ബം, 90 ല്‍ സ്‌കൈ ഡൈവിംഗ്!
 • മൂക്കുകുത്തുന്നതിനിടെ പേടിച്ച് കരയുന്ന യുവതിയുടെ വീഡിയോ വൈറല്‍!
 • ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍
 • 'ലോക മുത്തച്ഛന്‍' നൂറ്റിപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • Write A Comment

   
  Reload Image
  Add code here