കുട്ടിക്കാലത്തെ സഹപാഠിയുമായി ഫേസ് ബുക്കില്‍ ചാറ്റ് ചെയ്ത 61 കാരിയെ കൊലപ്പെടുത്തി ഭര്‍ത്താവ് വിചാരണ നേരിടുന്നു

Mon,Jul 23,2018


സിഡ്നി- ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ കുട്ടിക്കാലത്തെ സഹപാഠിയുമായി ബന്ധം സ്ഥാപിച്ചതിന്റെ പേരില്‍ 61 കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ കേസില്‍ ഓസ്ട്രേലിയന്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു.
ഭാര്യ ആനിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ വാറന്‍ ഫ്രാന്‍സിസ് റോജേഴ്സാണ് എന്നയാളാണ് വിചാരണ നേരിടുന്നത്. സിഡ്നിയില്‍ 2016 സെപ്റ്റംബര്‍ 12 ന് തെക്കുപടിഞ്ഞാറന്‍ സിഡ്നയിലെ മില്‍പെറയിലുള്ള വീട്ടില്‍വെച്ചാണ് കൊലപാതകം നടന്നത്.
ഹൈസ്‌കൂള്‍ പഠന കാലത്തെ കാമുകനുമായി ഫേസ്ബുക്ക് ബന്ധം സ്ഥാപിച്ച ആന്‍ കൈമാറിയ സന്ദേശങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 68 വയസ്സായ പ്രതി കൊല നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ നാനറ്റെ വില്യംസ് സുപ്രീം കോടതി ജൂറി മുമ്പാകെ ബോധിപ്പിച്ചു.
ഇവരുടെ ബന്ധത്തെ കുറിച്ച് ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും 2016 ജൂലൈയില്‍ വീട്ടില്‍നിന്ന് മാറി താമസിക്കാന്‍ ആനിനോട് റോജേഴ്സ് ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ ബോധിപ്പിച്ചു. 40 വര്‍ഷം പിന്നിട്ട ദാമ്പത്യത്തില്‍ ഇരുവര്‍ക്കും മുതിര്‍ന്ന രണ്ട് കുട്ടികളുണ്ട്. റോജേഴ്സിനോട് പിണങ്ങിയ ആന്‍ നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച ആശുപത്രിയിലായിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. ജസ്റ്റിസ് ജൂലിയ ലോണര്‍ഗാന്‍ മുമ്പാകെ കേസിലെ വിചാരണ നാലാഴ്ച തുടരുമെന്ന് കരുതുന്നു.

Other News

 • 83ാം വയസ്സില്‍ മ്യൂസിക്ക് ആല്‍ബം, 90 ല്‍ സ്‌കൈ ഡൈവിംഗ്!
 • മൂക്കുകുത്തുന്നതിനിടെ പേടിച്ച് കരയുന്ന യുവതിയുടെ വീഡിയോ വൈറല്‍!
 • ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍
 • 'ലോക മുത്തച്ഛന്‍' നൂറ്റിപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • Write A Comment

   
  Reload Image
  Add code here