ബൈക്കില്‍ നഗരം ചുറ്റാന്‍ പെണ്‍കൂട്ടായ്മ റെഡി

Mon,Jul 23,2018


കൊച്ചി: പിതാവോ സഹോദരനോ ഭര്‍ത്താവോ ഓടിക്കുന്ന ബൈക്കുകളുടെയും ബുള്ളറ്റുകളുടേയും പിന്നില്‍ മാത്രം ഇരുന്ന് യാത്രചെയ്തിട്ടുള്ള സ്ത്രീകള്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും ആണുങ്ങളുടെ സഹായമില്ലാതെ ഒറ്റയ്‌ക്കോ കൂട്ടുകാരുമായോ ബൈക്കിലും ബുള്ളറ്റിലും ചുറ്റിക്കറങ്ങി ഷോപ്പിംഗ് നടത്താനും നഗരം ചുറ്റിക്കറങ്ങാനും.
അങ്ങിനെയുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു പെണ്‍കൂട്ടായ്മ കഴിഞ്ഞ ദിവസം കൊച്ചി നഗരത്തില്‍ രൂപംകൊണ്ടു.
കൊച്ചിയിലെ ആദ്യ വനിതാ ബൈക്ക് ആന്‍ഡ് ബുള്ളറ്റ് റൈഡേഴ്‌സ് ക്ലബ്ബിന് എറണാകുളത്തെ പനമ്പിള്ളി നഗറിലാണ് തുടക്കം കുറിച്ചത്.
ഡ്രീംസ് ഓണ്‍ വില്‍സ് എന്ന ആശയത്തിലൂന്നിയാണ് വനിതാ കൂട്ടായ്മ പിറവിയെടുത്തത്. ബൈക്ക് റൈഡേഴ്‌സ് ആകാന്‍ താല്‍പര്യമുള്ള വനിതകളെ അതിന് പ്രാപ്തരാക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.
ഇതിനായി എറണാകുളം പനമ്പിള്ളി നഗറിലെ വോക്ക് വേയ്ക്കു സമീപമുള്ള റോഡിലാണ് ക്ലബ്ബ് അംഗങ്ങളായ വനിതകള്‍ ബൈക്കുകളും ബുള്ളറ്റുകളുമായി ഒത്തുചേര്‍ന്നത്. എറണാകുളം ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ വനിതകള്‍ക്കായി ഒരു ബൈക്ക് റൈഡിംഗ് ക്ലബ്ബ് രൂപം കൊള്ളുന്നത്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പതിനഞ്ചോളം വനിതകളാണ് ക്ലബ്ബ് അംഗങ്ങള്‍. ബൈക്കും ബുള്ളറ്റുമൊക്കെ ഓടിക്കണം എന്ന ആഗ്രവുമായി വീടുകളില്‍ കഴിയുന്ന സ്ത്രീകളെ അതിന് തയ്യാറാക്കുകയും പരിശീലനം നല്‍കുകയും അവരെ റൈഡിങ്ങില്‍ സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് പ്രധാന സംഘാടകയും ബൈക്ക് ആന്‍ഡ് ബുള്ളറ്റ് ലേഡി ട്രെയിനറുമായ സോണിയ ഗ്രേഷ്യസ് പറയുന്നു.
ബൈക്കും ബുള്ളറ്റും ഓടിക്കണമെന്ന താല്‍പര്യവുമായി സമീപിക്കുന്ന വനിതകള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ക്ലബ്ബ് ചെയ്യും.
എറണാകുളം ജില്ലയിലെ ബൈക്ക് റൈഡേഴ്‌സ് ആയ സ്ത്രീകളെ ചേര്‍ത്ത് ക്ലബ്ബ് വിപുലീകരിക്കാനാണ് ഇവര്‍ ആലോചിക്കുന്നത്. പരിശീലനം നേടിയ വിനിതാ അംഗങ്ങള്‍ ചേര്‍ന്ന് വൈകാതെ ഹിമാലയത്തിലേക്ക് ബൈക്കില്‍ പര്യടനം നടത്താനും കൂട്ടായ്മ പദ്ധതിയിട്ടിട്ടുണ്ട്.
ബൈക്ക് ആന്‍ഡ് ബുള്ളറ്റ് ലേഡി ട്രെയിനറും എറണാകുളം സ്വദേശിനിയുമായ സോണിയ ഗ്രേഷ്യസ്, ഐ.ടി പ്രൊഫഷനലായ മീര ആര്‍ ലക്ഷ്മി, എല്‍.ഐ.സി ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ രശ്മി രമേശ്, സെയില്‍സ് കണ്‍സല്‍റ്റന്റ് വിദ്യ വി.എസ്, മീഡിയ ഡയറക്ടര്‍ ജീ ചിറയ്ക്കല്‍, മെയ്ക്ക് അപ് ആര്‍ട്ടിസ്റ്റുകളായ സൂസന്‍ റോണിയ, അന്ന മോണിക, ഡിഗ്രി വിദ്യാര്‍ത്ഥിനിയായ റോണ്‍സി എലിസബേത്ത്, വീട്ടമ്മയായ ഷീബ ദേവാനന്ദന്‍, ഫാഷന്‍ ഡിസൈനര്‍ നജീമ എന്നിവരാണ് ക്ലബ്ബിന്റെ സ്ഥാപകാംഗങ്ങള്‍.
വിശദ വിവരങ്ങള്‍ അറിയാന്‍ : 91 8075725536.

Other News

 • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
 • പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ട്രമ്പ്‌
 • Write A Comment

   
  Reload Image
  Add code here