രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ ഏഴാം ക്ലാസുകാരനായിരുന്ന എം.എല്‍.എ ഇപ്പോള്‍ ബിരുദ വിദ്യാര്‍ത്ഥി!

Sun,Jul 22,2018


രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമുറപ്പാക്കാനുള്ള പ്രധാനമന്ത്രി മോഡിയുടെ പദ്ധതി ഗുണം ചെയ്തവരില്‍ ഒരു പുരുഷ എം.എല്‍.എയും.ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങിയ രാജസ്ഥാനിലെ ഉദയ്പുര്‍ എം.എല്‍.എ. ഫൂല്‍ സിങ് മീനയാണ് ഈ താരം. ഏഴാം ക്ലാസില്‍ പഠനം നിറുത്തിയ ഫൂല്‍ സിങ് 51ാം വയസ്സില്‍ ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥിയാണ്.

'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കാന്‍ ഒട്ടേറെ പദ്ധതികളാണ് ഈ ബി.ജെ.പി. എം.എല്‍.എ. നടത്തിയത്. എന്നാല്‍ മറ്റുള്ളവരെ പഠിക്കാന്‍ ശ്രമിക്കുമ്പോഴും പാതിവഴിയില്‍ നിറുത്തേണ്ടി വന്ന തന്റെ വിദ്യാഭ്യാസ ജീവിതം ഇദ്ദേഹത്തെ ദു:ഖിപ്പിച്ചുകൊണ്ടിരുന്നു. പിതാവിന്റെ ഈ ദു:ഖം തിരിച്ചറിഞ്ഞ മക്കള്‍ പിന്നീട് വഴികാട്ടികളാവുകയായിരുന്നു.

നാല് പെണ്‍മക്കളുടെ സഹായത്തോടെ ഫൂല്‍ സിങ് 2013 ല്‍ ഓപ്പണ്‍ സ്‌ക്കൂളിലൂടെ പത്താം ക്ലാസ് പാസ്സായി. മൂന്ന് വര്‍ഷത്തിനുശേഷം 2017 ല്‍ പ്ലസ്ടുവും. ഏതാനുംമാസങ്ങള്‍ക്കുമുമ്പ് എഴുതിയ ബി.എ. ഒന്നാംവര്‍ഷ പരീക്ഷയുടെ ഫലംകാത്തിരിക്കുകയാണ് ഇപ്പോള്‍ ഇദ്ദേഹം.

അച്ഛന്റെ മരണത്തോടെ കൃഷിയിലേക്ക് ഇറങ്ങേണ്ടിവന്നതിനാലാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതെന്ന് ഫൂല്‍സിങ് മീന ദു:ഖത്തോടെ ഓര്‍ത്തെടുക്കുന്നു.

Other News

 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനക്ക്
 • Write A Comment

   
  Reload Image
  Add code here