" />

ആമസോണ്‍ വനാന്തരങ്ങളില്‍ അജ്ഞാത മനുഷ്യന്‍ ഏകനായി ജീവിക്കുന്നു

Sun,Jul 22,2018


സാവോപോളോ : കഴിഞ്ഞ 22 വര്‍ഷമായി ആമസോണ്‍ വനാന്തരങ്ങളില്‍ ഏകാകിയായി ജീവിക്കുന്ന മനുഷ്യനെ കണ്ടെത്തി. കൊടും കാട്ടില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന ഇയാളെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലാണ് ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടഇയാള്‍ ജീവിക്കുന്നത്. ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷന്‍ 1996 മുതല്‍ ഇയാളെ നിരീക്ഷിച്ചുവരികയാണ്. ഫൗണ്ടേഷന്‍ പുറത്തുവിട്ട ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തു. വനത്തില്‍ മരം മുറിക്കുന്ന ദൃശ്യങ്ങളാണ് ഇത്.

2018 മെയ് മാസം വരെ ഈ മനുഷ്യനെ വനത്തില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ ഗോത്രത്തില്‍പ്പെട്ട മറ്റാരെയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ ആ ഗോത്രത്തിലെ അവസാന മനുഷ്യനാണെന്നാണ് കരുതുന്നത്. അന്യഗോത്രത്തിന്റെ ആക്രമണത്തില്‍ നശിച്ചുപോയതാകാം ഇയാളുടെ ഗോത്രമെന്നാണ്‌ ഇന്ത്യന്‍ ഫൗണ്ടേഷന്‍ എത്തിച്ചേരുന്ന നിഗമനം.
ഇന്ത്യന്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട വീഡിയോ ദൃശ്യം

Other News

 • വെടിയേറ്റ വരന്‍ പ്രാഥമിക ചികിത്സ തേടിയശേഷം മണ്ഡപത്തിലെത്തി താലി ചാര്‍ത്തി
 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • Write A Comment

   
  Reload Image
  Add code here