റുവാണ്ടയ്ക്ക് നരേന്ദ്രമോഡി 200 പശുക്കളെ സമ്മാനിക്കും

Sat,Jul 21,2018


ന്യൂഡല്‍ഹി: ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച യാത്ര തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി റുവാണ്ടന്‍ ജനതയ്ക്ക് 200 പശുക്കളെ സമ്മാനമായി നല്‍കും. റുവാണ്ടൻ പ്രസിഡന്റ് പോള്‍ കഗാമേയുടെ സ്വപ്ന പദ്ധതിയായ'ഗിരിങ്ക' പദ്ധതിയിലേക്കാണ് ഇന്ത്യ പശുക്കളെ സമ്മാനിക്കുന്നത്. റുവാണ്ടന്‍ സര്‍ക്കാര്‍ 2006 ല്‍ ആരംഭിച്ചതാണ് 'ഗിരിങ്ക'പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓരോ കുടുംബത്തിനും വരുമാനമാര്‍ഗമായി ഓരോ പശുവിനെ നല്‍കുന്ന പദ്ധതിയാണിത്. മൂന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു കഴിഞ്ഞു.

കിഴക്കൻ റുവാണ്ടയിലെ റവേരു മാതൃകാ ഗ്രാമത്തിലെത്തിയാണ് മോദി പശുക്കളെ കൈമാറുന്നത്. പ്രാദേശിക കാലാവസ്ഥയിൽ വളർത്തപ്പെട്ട നാടൻ പശുക്കളെയാണ് സമ്മാനിക്കുക. പശുക്കളെ സമ്മാനമായി നല്‍കുന്നത് വെറുമൊരു സാമ്പത്തിക സഹായമല്ലെന്നും മറിച്ച് അവിടെയുള്ള ഇന്ത്യാക്കാരോട് റുവാണ്ടയിലെ ജനങ്ങള്‍ക്കുള്ള മികച്ച പെരുമാറ്റത്തിനുള്ള പ്രത്യുപകാരമായി കാണണമെന്നും വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതോദ്യാഗസ്ഥന്‍ അറിയിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റുവാണ്ട സന്ദര്‍ശിക്കുന്നത്‌. ജൂലായ് 23 മുതല്‍ 27 വരെ സന്ദർശനം.

Other News

  • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
  • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
  • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
  • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
  • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
  • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
  • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
  • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
  • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
  • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
  • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
  • Write A Comment

     
    Reload Image
    Add code here