താടിവക്കാന്‍ അനുവദിക്കണമെന്ന് യു.എസ് നാവികസേനയില്‍ ആവശ്യം

Sat,Jul 21,2018


തങ്ങളെ താടിവക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് യു.എസ് നാവിക സേനയിലെ ചില സൈനികര്‍. 'വി വാണ്ട് ബിയേഡ്' എന്ന ഹാഷ് ടാഗിലുള്ള പോസ്റ്റിനെ ആയിരങ്ങളാണ് പിന്തുണച്ചിരിക്കുന്നത്‌. 1984ലാണ് നാവികര്‍ക്ക് താടി വിലക്കിയ നിയമം നിലവില്‍ വന്നത്. ഫയര്‍ ഫൈറ്റിങ് മാസ്‌കുകളും ശ്വസന യന്ത്രങ്ങളും തടസ്സമില്ലാതെ ഉപയോഗിക്കുന്നതിനു വേണ്ടിയാണ്‌ അങ്ങനെയൊരു നിയമം കൊണ്ടു വന്നത്. എന്നാല്‍ താടി വെക്കുമ്പോള്‍ ആത്മവിശ്വാസം കൂടുമെന്നാണ് നാവികസേനയിലെ സെക്യൂരിറ്റി ഓഫിസര്‍ പറയുന്നത്.

'ഹൈസ്‌കൂള്‍ കാലത്ത് 6 ഇഞ്ച് നീളമുള്ള താടിയുണ്ടായിരുന്നു. അത് മുറിക്കേണ്ടി വന്ന സങ്കടവും ഓഫീസര്‍ പങ്കുവെക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും താടിവെക്കാമെങ്കില്‍ എന്തുകൊണ്ട് നാവികര്‍ക്കായിക്കൂടാ എന്നും താടി വെച്ചാലും പ്രൊഫഷണല്‍ ലുക്ക് ഉണ്ടാകും എന്നും അഭിപ്രായങ്ങളുണ്ട്.

ഷേവ് ചെയ്യുമ്പോള്‍ ത്വക്കില്‍ അലര്‍ജിയുള്ള ആളുകള്‍ക്കും താടി വെക്കാനുള്ള അനുമതി നല്‍കുന്നുണ്ട്. സുരക്ഷ കണക്കിലെടുത്തു തന്നെയാണ് നിയമത്തില്‍ ഭേദഗതി വരുത്താത്തതെന്ന് നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

Other News

 • 83ാം വയസ്സില്‍ മ്യൂസിക്ക് ആല്‍ബം, 90 ല്‍ സ്‌കൈ ഡൈവിംഗ്!
 • മൂക്കുകുത്തുന്നതിനിടെ പേടിച്ച് കരയുന്ന യുവതിയുടെ വീഡിയോ വൈറല്‍!
 • ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍
 • 'ലോക മുത്തച്ഛന്‍' നൂറ്റിപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • Write A Comment

   
  Reload Image
  Add code here