323 ബി.സി കാലഘട്ടത്തിലെ ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത്....

Fri,Jul 20,2018


ഈജിപതിലെ രണ്ടാമത്തെ നഗരമായ അലക്‌സാണ്ട്രിയയില്‍ ബി.സി 323 കാലഘട്ടത്തിലേതെന്നു കരുതുന്ന ശവക്കല്ലറ തുറന്നു.മഹാനായ അലക്‌സണ്ടര്‍ ചക്രവര്‍ത്തിയുടേതെന്ന് വരെ പറയപ്പെട്ടിരുന്ന ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത് മൂന്ന് അസ്ഥികൂടങ്ങളും ദുര്‍ഗന്ധം വമിക്കുന്ന മലിനജലവും. ശാപമുണ്ടാകുമെന്ന വലിയ പ്രചരണങ്ങള്‍ക്കൊടുവിലാണ് ശവക്കല്ലറ തുറന്നത്.''നോക്കൂ.. ഇപ്പോഴും ഞങ്ങള്‍ ജീവിച്ചിരിക്കുന്നു.'' എന്നാണ് കല്ലറ തുറന്ന സംഘത്തിലെ ഒരാള്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

പുരാവസ്തുഗവേഷകര്‍ വലിയ പ്രതീക്ഷയോടെയാണ് ശവക്കല്ലറയെ നോക്കികണ്ടിരുന്നത്. ഏതെങ്കിലും ഫറവോയുടെ മമ്മി ഇവിടെനിന്നും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ അന്നത്തെ സൈനികരുടേതാകുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരായിരിക്കാമെന്നും അമ്പുകൊണ്ട് പിളര്‍ന്ന തലയോട്ടി അതാണ് വെളിവാക്കുന്നതെന്നും പുരാവസ്തുഗവേഷകര്‍ പറഞ്ഞു.

2005 ല്‍ ഇതുപോലെയൊരു പര്യവേക്ഷണത്തിലാണ് ആര്‍ക്കുമിഡീസ് പഠിച്ച അലക്‌സാണ്ട്രിയ സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏതാണ്ട് സമീപത്തുതന്നെയായി ഗ്രാനൈറ്റില്‍ പണിത ഈ ശവക്കല്ലറ പുരാവസ്തുഗവേഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിരുന്നു.ഫറവോമാരുടെ ശവക്കല്ലറ സാധാരണ സ്വര്‍ണ്ണത്തിലാണ് കണ്ടെത്താറ്.

Other News

 • അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ സ്വന്തം കാര്‍ നല്‍കി മന്ത്രി ഓട്ടോയില്‍ കയറിപോയി
 • കൊക്കൊകോള കഞ്ചാവ് ചേര്‍ത്ത പാനീയം പുറത്തിറക്കുന്നു!
 • വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചു; എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി
 • കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനിച്ച് തമിഴ്‌നാട്ടില്‍ മോഡിയുടെ ജന്മദിനാഘോഷം
 • തമിഴ്‌നാട്ടില്‍ യുവാവിന് കൂട്ടുകാര്‍ വിവാഹദിനത്തില്‍ സമ്മാനമായി നല്‍കിയത് പെട്രോള്‍
 • അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരിച്ച് വിളിച്ചു
 • മ്യൂ​സി​യ​ത്തി​ൽ കൊ​ള്ള; പാ​റ്റ​ക​ളെ​യും ചി​ല​ന്തി​ക​ളെ​യും കാ​ണാ​താ​യി
 • സൗദി വനിതാ പൈലറ്റുകളെ തേടുന്നു: 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍
 • വലിയ അളവില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബൈക്ക്, ലാപ്പ്‌ടോപ്, വാഷിങ് മെഷീന്‍, എസി തുടങ്ങിയവ വാഗ്ദാനം ചെയ്ത് പമ്പുടമകള്‍
 • കാണാതായ 312 രൂപയുടെ കോടതി ഫീസിനെ ചൊല്ലിയുള്ള കേസ് നീണ്ടത് 41 വര്‍ഷം; അനുകൂല വിധി വന്നപ്പോള്‍ പരാതിക്കാരി ഗംഗാദേവി ജീവിച്ചിരിപ്പില്ല
 • യു.പി.എസ്.സി വെബ്‌സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം
 • Write A Comment

   
  Reload Image
  Add code here