ബാര്‍ ജീവനക്കാരിക്ക് അശ്ലീല സന്ദേശം അയച്ച ബ്രിട്ടീഷ് മന്ത്രിയുടെ പണിപോയി!

Tue,Jul 17,2018


ലണ്ടന്‍: ബാര്‍ ജീവനക്കാരിക്ക് അശ്ലീലസന്ദേശമയച്ച് വിവാദത്തിലായ ബ്രിട്ടീഷ് മന്ത്രി ആന്‍ഡ്രൂ ഗ്രിഫ്ത്ത് ഒടുവില്‍ രാജിവച്ചു. പ്രധാനമന്ത്രി തെരേസാമെ യുടെ ചീഫ് സ്റ്റാഫില്‍ അംഗമായിരുന്ന ഗ്രിഫിത്ത് വെള്ളിയാഴ്ചയാണ് മന്ത്രി സ്ഥാനം ഒഴിഞ്ഞത്. ബാര്‍ ജീവനക്കാരികളായിരുന്ന രണ്ടു യുവതികള്‍ക്ക് 2000 വൈകൃത ലൈംഗിക സന്ദേശങ്ങളാണ് ഇയാള്‍ അയച്ചത്. സന്ദേശങ്ങളും സംസാരങ്ങളും സണ്‍ഡേ മിറര്‍ പത്രം പുറത്തു വിട്ടതോടെ മന്ത്രി വിവാദത്തിലകപ്പെടുകയായിരുന്നു.

സന്ദേശങ്ങള്‍ക്ക് പുറമെ ഇമോഗന്‍ ട്രെഹാര്‍നേ എന്ന യുവതിയുടെയും കൂട്ടുകാരിയുടെയും ലൈംഗിക വീഡിയോകളും അതിന്റെ ദൃശ്യങ്ങളും മന്ത്രി പണം നല്‍കി വാങ്ങുകയും ചെയ്തു. താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വീഡിയോയ്ക്കായി 700 പൗണ്ടുകളാണ് നല്‍കിയത്. കൂട്ടുകാരിയുമായി ചേര്‍ന്ന് ട്രെഹാര്‍നേ മന്ത്രി പറഞ്ഞ രീതിയിലുള്ള കാര്യങ്ങള്‍ ചെയ്ത് വീഡിയോ അയയ്ക്കുകയായിരുന്നെന്നും മന്ത്രി അതിന് പണം നല്‍കുകയുമായിരുന്നുമെന്നുമാണ് റിപ്പോര്‍ട്ട്. വാടകയില്ലാതെയുള്ള ഫഌറ്റും വാഗ്ദാനം ചെയ്തു. ഒരിക്കല്‍ 950 ഡോളര്‍ അയച്ചു കൊടുത്ത എംപി പിന്നീട് 810 യൂറോയും നല്‍കി.വിവാഹിതനും പിതാവുമായ 47 കാരന് കഴിഞ്ഞ ഏപ്രിലിലാണ് ആദ്യ കുട്ടി പിറന്നത്.

ഒരു രാജ്യം നടത്തുന്നതിനേക്കാള്‍ തനിക്ക് പ്രിയങ്കരം കുസൃതി നിറഞ്ഞ പെണ്‍കുട്ടികളുമായുള്ളകേളികളാണെന്ന് സന്ദേശത്തില്‍ മന്ത്രി പറയുന്നു. മൂന്നാഴ്ചയോളം തുടര്‍ച്ചയായി ഇത്തരം സന്ദേശങ്ങള്‍ കൈമാറിയ ഇയാള്‍ ഡാഡി എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. അധികാരമുള്ള കുസൃതി നിറഞ്ഞ ഡാഡി.

സംഭവം വിവാദമായതോടെ 'കടുത്ത നാണക്കേട് ' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അങ്ങേയറ്റം ലൈംഗികവൈകൃതമുള്ള സന്ദേശങ്ങളുടെ പേരില്‍ പ്രധാനമന്ത്രി തെരേസാമെയ് യോട് മാപ്പപേക്ഷിക്കുന്നെന്നും ഇക്കാര്യത്തില്‍ തന്റെ മാനസീക നിലയെ നേരെയാക്കാന്‍ സഹായം ആഗ്രഹിക്കുന്നതായും ഇയാള്‍ പറഞ്ഞു. ഒരു രസത്തിന് വേണ്ടിയായിരുന്നു തുടങ്ങിയത്. എന്നാല്‍ അത് പിന്നീട് അങ്ങേയറ്റം വൃത്തികേടായി മാറുകയായിരുന്നു. അതേസമയം പണക്കാരനായ ഒരാളുടെ തൃപ്തിക്ക് താന്‍ ഉപയോഗിക്കപ്പെടുകയാണെന്ന് പോലും തോന്നിയെന്നാണ് ഇരയായ ട്രെഹാര്‍നേ ഒരു ടാബ്‌ളോയിഡിനോട് പറഞ്ഞത്.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here