" />

വേദിയിലേക്ക് ഓടിക്കയറി ഗായകനെ ആലിംഗനം ചെയ്ത യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു; വീഡിയോ വൈറല്‍

Tue,Jul 17,2018


ജിദ്ദ : സൗദിയില്‍ സംഗീത പരിപാടിയ്ക്കിടെ വേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ബിബിസിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തായിഫ് നഗരത്തില്‍ പ്രശസ്ത ഗായകനായ മാജിദ് അല്‍ മൊഹന്ദിസിന്റെ പരിപാടിക്കിടെയാണ്‌ സംഭവം. മൊഹന്ദിസ് ഗാനം ആലപിക്കുന്നതിനിടെ നിഖാബ് ധരിച്ച യുവതി വേദിയിലേക്ക് ഓടിക്കയറി ആലിംഗനം ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗായകനെ വളയുകയും സ്ത്രീയെ പിടിച്ചുമാറ്റുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

യുവതിക്കെതിരെ പൊതു ഇടത്തെ മോശം പെരുമാറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചെന്ന് സൗദി പത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കീഴില്‍ സൗദിയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പൊതു സ്ഥങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു.

Other News

  • ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്‌നി മേഗന്‍ മാര്‍കിള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
  • അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
  • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
  • മുടി ഐസാക്കും മത്സരം!
  • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
  • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
  • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
  • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
  • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
  • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
  • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
  • Write A Comment

     
    Reload Image
    Add code here