വിമാനത്തില്‍ ഫസ്റ്റ്ക്ലാസ് ഒറ്റയ്ക്ക് ബുക്ക് ചെയ്‌തെന്ന് ഗായകന്‍; വീമ്പെന്ന് സഹപ്രവര്‍ത്തകര്‍

Sun,Jul 15,2018


മൈക്കിള്‍ ജാക്‌സണെ അനുകരിച്ച് വിമാനത്തിലെ ഫസ്റ്റ്ക്ലാസ് മുഴുവന്‍ ഒറ്റയ്ക്ക് ബുക്ക് ചെയ്തുവെന്ന് അവകാശപ്പെട്ടിരിക്കയാണ് ഗായകനായ മികാ സിംഗ്. ഡല്ലാസില്‍ നിന്നും ദുബായിലേക്കുള്ള എമിറേറ്റ്‌സിലെ ഫസ്‌ക്ലാസില്‍ ഗായകന്‍ മാത്രമാണുള്ളത്. ഉടന്‍തന്നെ സെല്‍ഫി വീഡിയോ എടുത്ത് താന്‍ ഫസ്റ്റ്ക്ലാസ് മുഴുവന്‍ ബുക്ക് ചെയ്തുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. സംഭവം സത്യമാണോ എന്ന് അറിവായിട്ടില്ല. മൈക്കിള്‍ ജാക്‌സണെ അനുകരിച്ചാണ് താനിത് ചെയ്യുന്നതെന്നും അമേരിക്കയിലെ ഷോ ഗംഭീരമായിരുന്നെന്നും ഇന്ത്യന്‍ ഗായകര്‍ക്കിടയില്‍ താന്‍ തുടങ്ങിവയ്ക്കുന്ന പുതിയ ട്രെന്റാണിതെന്നും മികാ പറയുന്നുണ്ട്.

''ഫസ്റ്റ്ക്ലാസില്‍ ആരുമില്ല. ആകെ ഒരു സിംഹം മാത്രം. ഇങ്ങനെ ഒക്കെ ചെയ്യാന്‍ നല്ല ധൈര്യം വേണം'' മികാ സിംഗ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് മികാ സിംഗിന്റെ വീമ്പാണെന്ന് സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഗായകന്‍ ഷാന്‍, മികാ സിംഗിനെ കളിയാക്കി രംഗത്ത് വന്നിട്ടുണ്ട്. മികാ സിംഗില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് താനും എമിരേറ്റ്‌സിലെ ഫസ്റ്റ്ക്ലാസ് മുഴുവന്‍ ബുക്ക് ചെയ്യാന്‍ പോവുകയാണെന്ന് ഷാന്‍ പറഞ്ഞു.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here