" />

ക്രിക്കറ്റ് മത്സരത്തിനിടയില്‍ ഗാലറിയില്‍ യുവാവ് പ്രണായാഭ്യര്‍ത്ഥന നടത്തുന്ന രംഗം വൈറലായി

Sun,Jul 15,2018


ലണ്ടന്‍: ക്രിക്കറ്റിന്റെ 'മക്ക'യായ ലോര്‍ഡ്സില്‍ ഒരു അസാധാരണ പ്രണയാഭ്യര്‍ത്ഥന.
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ഏകദിനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് എല്ലാ ക്യാമറകളും മൈതാനത്ത് നിന്ന് കണ്ണെടുത്ത് ഗാലറിയിലേക്ക് ശ്രദ്ധയൂന്നിയത്.
മത്സരത്തിന്റെ 24-ാം ഓവറിലാണ് സംഭവം നടക്കുന്നത്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
അതിനിടയിലാണ് രസകരമായ പ്രണയാഭ്യര്‍ത്ഥനയുമായി ഒരു യുവാവ് എത്തിയത്. യുവാവ് മുട്ടില്‍ നിന്ന് തന്റെ അടുത്തിരിക്കുന്ന ഗേള്‍ ഫ്രണ്ടിനോട് പ്രണയാഭ്യര്‍ത്ഥ നടത്തുകയായിരുന്നു.
സുഹൃത്തിന്റെ പ്രണയാഭ്യര്‍ത്ഥന കണ്ട് യുവതി ആശ്ചര്യപ്പെട്ടു. ചുറ്റിലുമുള്ളവരുടെ ശ്രദ്ധ പ്രണയത്തിന്റെ 'ട്വന്റി 20' മാച്ചിലേക്ക്. സംഭവവികാസങ്ങള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി എല്ലാവരും രംഗത്ത്. സ്‌ക്രീനില്‍ തെളിഞ്ഞു ' ഡിസിഷന്‍ പെന്‍ഡിംഗ്' . ആദ്യമൊന്ന് ആശ്ചര്യപ്പെട്ടെങ്കിലും യുവതി തന്റെ പ്രണയം മറച്ചുവച്ചില്ല.
സുഹൃത്തിന്റെ മുഖത്ത് നോക്ക് യുവതി സമ്മതം അറിയിച്ചതും ടിവി സ്‌ക്രീനില്‍ ഇങ്ങനെ തെളിഞ്ഞു: 'യെസ്'. ലോര്‍ഡ്സില്‍ കൂടിയവരും മത്സരം തത്സമയം കണ്ടുകൊണ്ടിരിക്കുന്നവരും കൈയടിച്ച നിമിഷം. തുടര്‍ന്ന് യുവാവ് പെണ്‍സുഹൃത്തിന് മോതിരവും അണിയിച്ചു. രംഗങ്ങള്‍ മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്!

Other News

 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
 • പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ട്രമ്പ്‌
 • ഇന്ത്യയിലെ പട്ടിണിമാറ്റാന്‍ ആളുകളോട് സഹായമഭ്യര്‍ത്ഥിച്ച് ജര്‍മ്മന്‍ ബസ് സ്റ്റാന്റുകളില്‍ പരസ്യം
 • കടലിനു നടുവില്‍ അഗ്നി പര്‍വതം പൊട്ടി ഉയര്‍ന്നുവന്ന പുതിയ ദ്വീപില്‍ പുതിയ ആവാസ വ്യവസ്ഥ രൂപപ്പെട്ടു
 • ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൊല്ലാക്കയെ ഇസ്രായേല്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു!
 • Write A Comment

   
  Reload Image
  Add code here