റോഡ് നിര്‍മാണത്തിന് ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയത് സ്വര്‍ണനാണയങ്ങള്‍ നിറച്ച കുടം

Sat,Jul 14,2018


റാഞ്ചി: റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയത് സ്വര്‍ണനാണയങ്ങള്‍ നിറച്ച കുടം. ഛത്തീസ്ഗഢിലെ കൊണ്ടഗാവിലാണ് സംഭവം. ജൂലായ് പത്തിനാണ് കോര്‍കോടി- ബേദ്മ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണത്തിനിടെ സ്വര്‍ണം, വെള്ളിനാണയങ്ങള്‍ സൂക്ഷിച്ച കുടം മണ്ണില്‍നിന്നു കിട്ടിയതെന്ന് ജില്ലാ കളക്ടര്‍ നീല്‍കാന്ത് ടെകാം പറഞ്ഞു. കര്‍കോടി സര്‍പഞ്ച് നെഹ്‌റുലാല്‍ ബാഘേല്‍ കുടം ഇന്ന് കളക്ടര്‍ക്ക് കൈമാറി.

57 സ്വര്‍ണനാണയങ്ങളും ഒരു വെള്ളിനാണയവും ഒരു സ്വര്‍ണക്കമ്മലുമാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്. വനിതാത്തൊഴിലാളിക്കാണ് ഉപരിതലത്തില്‍നിന്നും ഏതാനും അടി താഴ്ചയില്‍നിന്ന് കുടം കിട്ടിയത്. തുടര്‍ന്ന് ഇവര്‍ ഗ്രാമവാസികളെ വിവരം അറിയിക്കുകയായിരുന്നുവെന്ന് കളക്ടറെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

നാണയങ്ങളിലുള്ള ലിപി യാദവരാജവംശത്തിന്റെ കാലത്തേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ആര്‍ക്കയോളജിക്കല്‍ വകുപ്പ് നാണയങ്ങള്‍ പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 12, 13 നൂറ്റാണ്ടുകളിലേതാണ് സ്വര്‍ണം, വെള്ളി നാണയങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.

Other News

  • കടലേറ്റത്തില്‍ മണ്ണ് ഇളകിമാറി; ഫോര്‍ട്ടുകൊച്ചിയില്‍ പുരാതനകോട്ടയുടെ അവശിഷ്ടങ്ങള്‍ തെളിഞ്ഞു
  • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
  • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
  • 108 വയസ്സുള്ള പിയാനോ വാദക!
  • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
  • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
  • ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം
  • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
  • ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍
  • ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
  • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
  • Write A Comment

     
    Reload Image
    Add code here