തൂപ്പുകാരിയുടെ യാത്രയയപ്പിനെത്തിയത് കളക്ടറും ഡോക്ടറും എന്‍ജിനിയറും; അമ്പരന്നു നിന്ന സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അഭിമാനത്തോടെ നിറകണ്ണുകളുമായി സുമിത്രാ ദേവി

Fri,Jul 13,2018


റാഞ്ചി: ജാര്‍ഖണ്ഡിലെ രാജപ്ര മുനിസിപ്പിലാറ്റിയില്‍ മൂന്നു പതിറ്റാണ്ടിലധികം തൂപ്പുകാരിയായി ജോലി ചെയ്ത സുമിത്രാദേവിയുടെ വിരമിക്കല്‍ ചടങ്ങിനെത്തിയവരെ കണ്ട് സഹപ്രവര്‍ത്തകര്‍ അമ്പരന്നു. ഇക്കാലമത്രയും തൂപ്പുകാരിയെ പുച്ഛത്തോടെ നോക്കിയവര്‍ പിന്നീട് അവര്‍ക്കു മുന്നില്‍ ബഹുമാനവും ആദരവും കൊണ്ട് തല കുമ്പിട്ടു.
ചടങ്ങില്‍ പങ്കെടുക്കാന്‍ ആദ്യമെത്തിയത് നീല ബീക്കണ്‍ ലൈറ്റുള്ള ബീഹാറിലെ സിവാന്‍ ജില്ലാ കളക്ടറുടെ കാറാണ്. കാറില്‍ നിന്നിറങ്ങി മഹേന്ദ്ര കുമാര്‍ ഐഎഎസ് അമ്മ സുമിത്രാ ദേവിയുടെ കാല്‍ തൊട്ട് വണങ്ങി. തൊട്ടുപിറകെ തന്നെ രണ്ടു കാറുകളിലായി റെയില്‍വേയില്‍ എന്‍ജിനിയറായ മൂത്ത മകന്‍ വീരേന്ദ്ര കുമാറും, ഡോക്ടറായ രണ്ടാമന്‍ ധീരേന്ദ്ര കുമാറും എത്തി അമ്മയെ വണങ്ങി. തന്റെ യാത്രയയപ്പു ചടങ്ങില്‍ മക്കളെത്തിയപ്പോള്‍ സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
മൂന്നു മക്കളും ചടങ്ങില്‍ തങ്ങളെ പഠിപ്പിക്കാനും വളര്‍ത്താനും അമ്മ സഹിച്ച ത്യാഗങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ മറ്റുള്ളവരുടെ കണ്ണുകള്‍ നിറഞ്ഞു. ''ഈ ജോലിയില്‍ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചതും വളര്‍ത്തിയതും. അതുകൊണ്ടു തന്നെ അമ്മ ഇപ്പോഴും ഈ ജോലി ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമേയുള്ളൂ''. മഹേന്ദ്ര കുമാര്‍ പറഞ്ഞു.
മക്കള്‍ ഉയര്‍ന്ന പദവികളിലെത്തിയിട്ടും എന്തു കൊണ്ടു ജോലി ഉപേക്ഷിച്ചില്ല എന്നതിനു സുമിത്ര ദേവിയും ഇതു തന്നെയാണു പറയുന്നത്. ''ഈ ജോലിയില്‍ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് മൂന്നു മക്കളേയും വളര്‍ത്തിയതും പഠിപ്പിച്ചതും''. മക്കളിലുള്ള പ്രതീക്ഷകള്‍ സഫലമാക്കാന്‍ വഴിയൊരുക്കിയ ജോലിയെ തള്ളിപ്പറയാന്‍ അവര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. തൂപ്പുജോലി എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഈ അമ്മയെയും മക്കളെയും അറിയുക. അമ്മ തൂപ്പുകാരിയായി പണിയെടുത്തതില്‍ ഇത്രയും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ വഹിക്കുന്ന മക്കള്‍ക്ക് നാണക്കേടില്ല, അഭിമാനം മാത്രമേയുള്ളു. കാരണം അവര്‍ പട്ടിണിയറിയാതെ വളര്‍ന്നതും, അല്ലലറിയാതെ പഠിച്ചതും ഈ ജോലിയുടെ കരുത്തിലായിരുന്നു.
സഹപ്രവര്‍ത്തകര്‍ അവരെ പൊന്നാടയണിച്ചും ബൊക്ക നല്‍കിയും ആദരവ് പ്രകടിപ്പിച്ചപ്പോള്‍ സുമിത്ര ദേവി കരച്ചിലടക്കാന്‍ പാടുപെട്ടു. ജോലിയിലെ അവസാന ദിവസം സഹപ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്നാണ് യാത്രയയപ്പു ചടങ്ങു സംഘടിപ്പിച്ചത്. അറുപതുകാരിയായ സുമിത്ര ദേവിയുടെ മക്കളെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും കൃത്യമായി ലഭിച്ചിട്ടില്ലാത്ത, സാധാരണക്കാരിയായ ഒരു തൂപ്പുകാരിയുടെ മക്കളും സാധാരണ ജോലികളൊക്കെ ചെയ്ത്, കുഞ്ഞു കുട്ടി പരാധീനതകളുമായി ജീവിക്കുന്നവരാണെന്നാണ് സഹപ്രവര്‍ത്തകരും കരുതിയിരുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അവരിലൊക്കെ സൃഷ്ടിച്ച അതിശയം വാക്കുകള്‍ക്കു പകര്‍ത്താനാകില്ല.
ഒരു ജോലിയും മോശമല്ലെന്നും എല്ലാ ജോലികളും അഭിമാനം പകരുന്നതാണെന്നും സുമിത്രാദേവിയുടെയും മക്കളുടെയും ജീവിതം ചൂണ്ടികാണിക്കുന്നു. ഉറച്ച ലക്ഷ്യബോധവും, കഷ്ടപ്പെടാനുള്ള മനസുമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ലെന്ന് കാണിച്ചാണ് ഇവരുടെ ജീവിതം ലോകത്തിന് മാതൃകയാവുന്നത്.

Other News

 • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
 • പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ട്രമ്പ്‌
 • Write A Comment

   
  Reload Image
  Add code here