ന്യൂ ഷെപ്പേര്‍ഡില്‍ ബഹിരാകാശ യാത്ര; ടിക്കറ്റൊന്നിന് വില 2 ലക്ഷം ഡോളര്‍!

Fri,Jul 13,2018


സീറ്റില്‍: ജെഫ് ബെസോസിന്റെ റോക്കറ്റ് കമ്പനി ബഹിരാകാശയാത്രയ്ക്ക് ഒരാള്‍ക്ക് 2,00,000 തൊട്ട് 3,00,000 ഡോളര്‍ വരെ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനി അധികൃതരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തവര്‍ഷം ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനി വ്യാവസായിക അടിസ്ഥാനത്തില്‍ ആദ്യ സഞ്ചാരിയെ ബഹിരാകാശത്തെത്തിക്കും. ടിക്കറ്റ് വില്‍പന അടുത്തവര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂ ഷെപ്പേര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ വാഹനത്തിലായിരിക്കും യാത്ര.2000 ത്തിലാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ബ്ലൂ ഒറിജിന്‍ കമ്പനി തുടങ്ങിയത്. തുടര്‍ന്ന് ഇത്രയും കാലം കോടികള്‍ മുടക്കിയുള്ള പരീക്ഷണ നിരീക്ഷണങ്ങളിലായിരുന്നു. കഴിഞ്ഞമാസം ഡമ്മി യാത്രികനുമായി ഒരു റോക്കറ്റ് കമ്പനി ബഹിരാകാശത്തെത്തിച്ചിരുന്നു. ചില ജീവികളേയും അദ്ദേഹം റോക്കറ്റില്‍ ബഹിരാകാശത്തെത്തിച്ചു.

Other News

 • വെടിയേറ്റ വരന്‍ പ്രാഥമിക ചികിത്സ തേടിയശേഷം മണ്ഡപത്തിലെത്തി താലി ചാര്‍ത്തി
 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • Write A Comment

   
  Reload Image
  Add code here